പരിസ്ഥിതി ദിനത്തിൽ ഈദ് ഗാഹിൽ പെരുന്നാൾ സമ്മാനമായി ഒരു ഫലവൃക്ഷ തൈ.
കണ്ണൂരാൻ വാർത്ത

ചക്കരക്കൽ: ജൂൺ - 05
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സോളിഡാരിറ്റി യൂത്ത്‌  മുttവ്മെന്റ് ചക്കരക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ
ചക്കരക്കൽ ടാക്സി സ്റ്റാന്റിൽ നടന്ന
ഈദ് ഗാഹിൽ പങ്കെടുത്തവർക്ക്
പെരുന്നാൾ സമ്മാനമായി ഒരു ഫലവൃക്ഷ തൈ വിതരണം ചെയ്തു. വിതരണോൽഘാടനം KNM സംസ്ഥാന ജനറൽ കൗണിസലർ അംഗവും ഈദ് ഗാഹിൽ ഇമാമുമായിരുന്ന
ഫൈസൽ ചക്കരക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കൽ മേഖല ട്രഷററും, മികച്ച കർഷകനുംമായ
കെ.പ്രദീപൻ നൽകി കൊണ്ട് നിർവ്വഹിച്ചു.
ജമാഅത്തെ ഇസ്ലാമി ചക്കരക്കൽ ഏരിയ പ്രസിഡണ്ട്, ഇ.അബ്ദുൽ സലാം മാസ്റ്റർ, ചക്കരക്കൽ പെയിൻ പാലിയേറ്റീവ് ചെയർമാൻ കെ.പി.അബ്ദുൽ ഗഫൂർ
എന്നിവരും സന്നിഹിതരായിരുന്നു.
തൈ വിതരണത്തിന്  സോളിഡാരിറ്റി ചക്കരക്കൽ യൂണിറ്റ് പ്രസിഡണ്ട്.സി.ടി. ഷഫീക്ക്, സെക്രട്ടറി മൂനിസ്
മുഹമ്മദ്, കമ്മിറ്റിയംഗങ്ങളായ
സഫീർ കലാം.ഇ.എസ്, റിയാസ് .കെ .കെ, അബ്ദുൽ ഗഫൂർ.എൻ
എന്നിവർ നേതൃത്വം നൽകി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത