റോഡ് പണി പൂർത്തീകരണത്തിലെ കാലതാമസം:: ഡി.വൈ. എഫ്.ഐ പരാതി നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoവലിയപറമ്പ്: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം വലിയപറമ്പ് പഞ്ചായത്തിൽ ഉൾപ്പെടുത്തിയ ഒരിമുക്ക് - ഏഴിമല റോഡ് പണി പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകാരും  ഉദ്യോഗസ്ഥരും കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് ‌‍ഡി. വൈ. എഫ്.ഐ വലിയപറമ്പ് നോർത്ത് മേഖല കമ്മിറ്റി PMGSY എക്സിക്യൂട്ടിവ് എൻജിനിയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകി. ഒരിമുക്ക്‌ - ഏഴിമല റോഡ് ആദ്യ കരാറിൽ രണ്ടു റീച്ച് ആയിട്ടാണ് പണി പൂർത്തീകരിക്കേണ്ടത്, രണ്ടാം റീച്ച് പണി തുടങ്ങി 5 വർഷത്തിലേറെ ആയിട്ടും പൂർത്തികരിച്ചിട്ടില്ല. ആദ്യ റീച്ചിൽ അറ്റകുറ്റ പ്രവർത്തികളും, സൈഡ് ബേം ഫില്ലിംഗ് പ്രവർത്തികളും നാളിതുവരെയായിട്ടും നടത്തിയിട്ടില്ല. ആദ്യ റീചിൽ പൂർത്തീകരിച്ചു എന്ന് പറയുന്ന റോഡ്‌ നിലവിൽ ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്.ഒരു വർഷത്തെ കാലാവധിയിൽ പൂർത്തികരിക്കേണ്ട പദ്ധതി 5 വർഷമായിട്ടും പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ പരാതി നൽകിയത്. തുടർ നടപടികൾ വൈകിയാൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha