തളിപ്പറമ്പിലെ നൃത്ത വിദ്യാലയത്തിന് തടസം സൃഷ്ടിക്കുന്നതായുള്ള പരാതിയിൽ ബാലവകാശ കമ്മിഷന്റെ ഇടപെടൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ്: നൃത്ത വിദ്യാലയത്തിന് സമീപം ഉച്ചഭാഷിണി സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നത് തടയണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. തളിപ്പറമ്പ് സീലാന്റ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന നൃത്താഞ്ജലി നൃത്ത വിദ്യാലയം ഉടമ ജസീന്ത ജെയിംസിന്റെ പരാതിയിലാണ് ഉത്തരവ്. നൃത്ത വിദ്യാലയത്തിന് സമീപം അക്ഷയകേന്ദ്രം നടത്തുന്ന സിന്ധുജയന്‍ മുന്നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന തന്റെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന വിധത്തില്‍ സ്പീക്കര്‍ സ്ഥാപിച്ച് ശബ്ദമലിനീകരണം നടത്തുന്നതിനാല്‍ കുട്ടികള്‍ക്ക് പഠിക്കാനാവുന്നില്ലെന്നായിരുന്നു ജസീന്താ ജയിംസിന്റെ പരാതി. പഠനസമയത്ത് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നത് കുട്ടികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും, ഇത് കുട്ടികളുടെ അവകാശ നിഷേധമാണെന്നുമായിരുന്നു പരാതി. പരാതി പരിശോധിച്ച കമ്മീഷന് ശബ്ദമലിനീകരണം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതായി പരാതിക്കാരി ഹാജരാക്കിയ തെളിവുകളില്‍ നിന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha