വാഹന വായ്പക്ക് അപേക്ഷ ക്ഷണിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന  വാഹന വായ്പ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്നരലക്ഷം കവിയരുത്. അപേക്ഷിക്കുന്നവര്‍ക്ക്  ഓട്ടോറിക്ഷ  ഓടിക്കുവാനുള്ള ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം.
വായ്പ തുക ആറ് ശതമാനം (5 ലക്ഷം രൂപ വരെ), എട്ട് ശതമാനം (5 ലക്ഷംമുതല്‍10 ലക്ഷം) വരെ പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച്  ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ നിര്‍ദേശിക്കുന്ന മറ്റു അംഗീകൃത രേഖകളോ  ഹാജരാക്കേണ്ടതാണ്.
താല്‍പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി  കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ  ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2705036.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha