മുതിർന്ന പത്രപ്രവർത്തകൻ ഇ.കെ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പരിയാരം: മുതിർന്ന പത്രപ്രവർത്തകനും ആദ്യകാല കോൺഗ്രസ് നേതാവുമായ തൊണ്ടന്നൂരിലെ ഇ.കെ.ഗോവിന്ദൻ നമ്പ്യാർ (ഇ.കെ.ജി.നമ്പ്യാർ – 90 ) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ അഞ്ചരയോടെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് സമുദായ ശ്മശാനത്തിൽ.തളിപ്പറമ്പിലെ സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ അടുത്ത കാലം വരെ സജീവ സാന്നിധ്യമായിരുന്നു. കുളപ്പുറം വീവേഴ്സ് സൊസൈറ്റിയിൽ സാങ്കേതിക വിഭാഗം തൊഴിലാളിയായിരിക്കെ ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്.പിന്നീട് എഴുപതുകളിൽ തളിപ്പറമ്പിൽ നിന്ന് ‘ചാട്ടവാർ ‘ എന്ന പേരിൽ സ്വന്തം സായാഹ്ന പത്രം പ്രസിദ്ധീകരിച്ചു.തുടർന്ന് സുദർശനം പത്രത്തിന്റെ തളിപ്പറമ്പ ലേഖകനായി.1982 മുതൽ മൂന്നു ദശബ്ദക്കാലം സുദിനം തളിപ്പറമ്പ ലേഖകനായി ജോലി ചെയ്തു.തളിപ്പറമ്പ പ്രസ് ഫോറം സ്ഥാപക വൈസ് പ്രസി ഡണ്ടായിരുന്നു. തളിപ്പറമ്പ സിറ്റിസൺ ഫോറം സ്ഥാപകരിലൊരാളും ദീർഘകാലം ഭാരവാഹിയുമായിരുന്നു. സർവോദയ മണ്ഡലം താലൂക്ക് സെക്രട്ടറിയും മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു.പരിയാരം ക്ഷീര വ്യവസായ സഹകരണ സംഘം ഓണററി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയംഗമായും കോൺഗ്രസിന്റെ ആദ്യകാല മാധ്യമ വിഭാഗം കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ വികസനത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നടപ്പാക്കുന്നതിന് സർക്കാറിൽ സമ്മർദ്ദം ചെലുത്താനായി തളിപ്പറമ്പ ബന്ദ് ഉൾപ്പെടെ സംഘടിപ്പിക്കുന്നതിൽ അക്കാലത്ത് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.ഭാര്യ: പോത്തേരവളപ്പിൽ പാർവതിയമ്മ.മക്കൾ: പി.വി.രാമചന്ദ്രൻ (തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി), പി.വി.രവീന്ദ്രൻ, പി.വി.ദിനേശൻ (മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), പി.വി.സജീവൻ (പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്), പി.വി.ജയശ്രീ. മരുമക്കൾ: പി.വി. വാസന്തി (ഡയറക്ടർ, പരിയാരം വനിതാ സഹകരണ സംഘം), ആർ.കെ.ഗീത, വി.ആർ.വത്സല (അങ്കണവാടി ടീച്ചർ) , കെ.പി.വീണ (പാടിയോട്ടുചാൽ), ടി. സുജാതൻ (കൊയ്യം) സഹോദരങ്ങൾ: പരേതരായ ഇ.കെ.കൃഷ്ണൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, ചെറിയ അമ്മ, കുഞ്ഞിരാമൻ നമ്പ്യാർ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha