കണ്ണംവെള്ളി പ്രദേശത്ത് മദ്യപാനശല്യം രൂക്ഷം, ഒപ്പം ലഹരിമരുന്ന് വിൽപനയും; നാട്ടുകാർ ദുരിതത്തിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാനൂർ: പാനൂരിനടുത്ത കണ്ണoവെള്ളിയിൽ പള്ളിക്കണ്ടിമുക്കിൽ മദ്യപശല്യം രൂക്ഷമായി ലഹരിമരുന്ന് വിൽപ്പനയെന്ന് നാട്ടുകാർ.കഴിഞ്ഞ കുറച്ച് മാസങ്ങളായി പള്ളിക്കണ്ടിമുക്ക് കേന്ദ്രീകരിച്ച് പകലും രാത്രിയുമായി നിരവധി ആളുകജാണ് ഇവിടെ വന്നും പോയും കൊണ്ടിരിക്കുന്നത് പള്ളിക്കണ്ടി മുക്കിൽ നിന്നും താഴെ ഇടറോഡിലുള്ള മൈതാനമാണ് ഇവർ താവളമാക്കിയിരിക്കുന്നത് 50 സെന്റൊളം വരുന്ന ഈ സ്ഥലം മാഹിയിലുള്ള ഒരാളുടേതാണ് ഈ ഭാഗത്തുള്ള വീടുകളിൽ ആൾതാമസമില്ലാത്തതിനാൽ ആരേയും പേടിക്കേണ്ടതില്ല.ചില ദിവസങ്ങളിൽ കല്ല് വെച്ച് റോഡ് ബ്ലോക്ക് ചെയ്യാറുമുണ്ട് ഈ മൈതാനവും പരിസരങ്ങളു നിറയെ മദ്യകുപ്പികളും ലഹരികുത്തി നിറക്കുന്ന സിറിഞ്ചികളും മാണ് പകൽ സമയത്ത് സ്ത്രീകൾക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത് കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഈ പ്രദേശത്തെ പെൺകുട്ടിക്ക് ഇവിടെ വന്ന ചിലർ മുണ്ട് പോക്കി കാണിച്ചെന്ന പരാതിയുമുണ്ട് പള്ളിക്കണ്ടിമുക്കിലെ ഇടറോഡിൽ എപ്പൊഴും സിഗരറ്റ് വലിച്ചിരിക്കുന്നവരെ കാണാമെന്നും തൽസമയം ഗ്രൗണ്ടിൽ നിന്ന് ചെറുപ്പകാരുടെ ബഹളം കേൾക്കാമെന്നും അയൽവാസികൾ പറയുന്നു പല പ്രദേശങ്ങളിൽ നിന്നും ഇവിടെ ആളുകൾ വരാറുണ്ടെന്നും ചില രാഷ്ട്രീയ കക്ഷികളിലെ ക്രിമിനലുകളും വിവിധ മതസമുദായങ്ങളിൽ പെട്ടവരും വരുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത് .കഴിഞ്ഞ ദിവസം ഒരുയൂത്ത് നേതാവിനെയും സുഹൃത്തുക്കളെയും ഈ പരിസരത്ത് വെച്ച് കയ്യേറ്റം ചെയ്തിരുന്നു. ഇവിടെ വന്നവരാകാമെന്ന് തെറ്റ് ധരിച്ച് ചെയ്തതാണെന്നും പറയപെടുന്നു പ്രത്യേകിച്ച് ഈ പ്രദേശത്ത് രാഷ്ട്രീയ സംഘർഷങ്ങളൊ മറ്റ് പ്രശ്നങ്ങളൊ റിപ്പോർട്ട് ചെയ്യാത്ത പ്രദേശമാണ് വളരെ സൗഹാർദപരമായി ജീവിക്കുന്നവരാണ് ഈ നാട്ടുകാർ ഇത് മനസ്സിലാക്കിയ വൻ ലഹരി മാഫിയയാണ് ഇവിടെ കണ്ണുനട്ടിരിക്കുന്നത് ഇവർക്കെതിരെ പരാതി പറയാൻ പലരും മടിക്കുകയാണ് ഒരു വർഷമുമ്പ് ചൊക്ലി പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായും പോലീസ് പ്ര ട്രോളിങ്ങ് നടത്തിയിരുന്നതായും നാട്ടുകാർ പറയുന്നു ആയതിനാൽ ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലുള്ളവർ ഒറ്റകെട്ടായി പറയുന്നത്Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha