കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഓഫിസര്‍ എ.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഓഫിസര്‍ എ.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കി. ജില്ലയിലെ ചെറുപുഴ, കാങ്കോല്‍, കോത്തായിമുക്ക്, അരവഞ്ചാല്‍, നരിക്കാംവള്ളി, ചന്ദപുര, കണ്ടോംതാര്‍, മാതമംഗലം, കുറ്റൂര്‍, കരിമ്പം, ചെര്‍ക്കള, ചെങ്ങളായി, വളക്കൈ, ശ്രീകണ്ഠപുരം, ചന്ദനക്കാംപാറ, ചപ്പാരപ്പടവ്, ആലക്കോട്, തേര്‍ത്തല്ലി, ഇരിട്ടി, വള്ളിത്തോട്, ഉളിക്കല്‍, ആനക്കുഴി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ലൈസന്‍സും, ഹെല്‍മറ്റും ഇല്ലാതെ ബൈക്കോടിക്കുന്ന നിരവധി കുട്ടികളെ പിടികൂടി പിഴഈടാക്കുകയും ബോധവല്‍ക്കരണവും നല്‍കി. ക്വാറികളില്‍ നിന്നും അപകടകരമായ രീതിയിലും അമിത ഭാരവും കയറ്റിവന്ന ലോറികള്‍ക്കെതിരെ നടപടിയെടുത്തു. ഉള്‍പ്രദേശങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ ഇ്ന്‍ഷൂറന്‍സ് പുതുക്കാതെയും ടാക്‌സ് അടക്കാതെയുമുള്ള വാഹനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. 5060 കേസുകളില്‍ 608000 രൂപ പിഴ ഈടാക്കി. സേഫ് സോണ്‍ പദ്ധതിയിലൂടെ മോട്ടൊര്‍ വകുപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഊര്‍ജിതമായ വാഹന പരിശോധനയാണ് നടത്തുന്നത്. വരുന്ന അധ്യയന വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളുടെ യാത്ര പരമാവധി സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കുമെന്നും നിയമലംഘനം നടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സുഭാഷ് ബാബു അറിയിച്ചു. എം.വി.ഐമാരായ എന്‍.ആര്‍ റിജിന്‍, ടി.പി വത്സരാജന്‍, പി. സുധാകരന്‍, ലാജി, ശ്രീനിവാസന്‍, ബേബി ജോണ്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha