സിഒടി നസീർ വധശ്രമ കേസ്;മുഖ്യപ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: ലോക്‌സഭാ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ മുഖ്യസൂത്രധാരനായ പൊട്ട്യന്‍ സന്തോഷിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. ആറ് ദിവസത്തേക്കാണ് ഒന്നാംക്ലാസ് ജില്ലാ മജിസ്‌ട്രേറ്റ് കോടതി പൊലിസിന് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ബി.ജെ.പി നേതാവ് എം.പി സുമേഷ് വധശ്രമക്കേസില്‍ ശിക്ഷഅനുഭവിക്കെയാണ് സി.ഒ.ടി കേസില്‍ പ്രതിയായ ഇയാളുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലിസ് ഇന്നലെ ഹരജി നല്‍കുകയായിരുന്നു. കഴിഞ്ഞദിവസമാണ് എം.പി സുമേഷ് വധശ്രമക്കേസില്‍ കോടതി സന്തോഷിനെ 10 വര്‍ഷം തടവിനും 30000 രൂപയ്ക്കും ശിക്ഷിച്ചത്. സി.ഒ.ടി നസീര്‍ വധശ്രമകേസില്‍ ഇയാള്‍ പ്രതിയാണെന്ന് കാണിച്ച് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നസീറിനെ വധിക്കാന്‍ ശ്രമിച്ചതില്‍ സന്തോഷ് മുഖ്യസൂത്രധാരനാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സന്തോഷിനെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനു അന്വേഷണസംഘം വിധേയമാക്കും. അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാസെഷന്‍സ് കോടതി തള്ളി. പൊന്ന്യംവെസ്റ്റ് ചേരിപുതിയ വീട്ടില്‍ കെ. അശ്വന്ത് (20), കൊളശ്ശേരിമുക്കിലെ കുന്നിനേരിമീത്തല്‍ വി.കെ സോജിത്ത് (25) എന്നിവരുടെ ജാമ്യഹരജിയാണ് കോടതി ഇന്ന് തള്ളിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha