കിവീസ് വിറച്ചു ജയിച്ചു... റോസ് ടെയ്‌ലർക്കു അർദ്ധ സ്വഞ്ചറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അര്‍ധ സെഞ്ചുറിയുമായി റോസ് ടെയ്‌ലര്‍; ബംഗ്ലാദേശിനെതിരേ വിറച്ച് ജയിച്ച് കിവീസ്

ഓവല്‍: ലോകകപ്പില്‍ ബുധനാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ വിറച്ച് ജയിച്ച് കിവീസ്. 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 47.1 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്.

അവസാന നിമിഷം തുടര്‍ച്ചയായ വിക്കറ്റുകള്‍ വീഴ്ത്തിയ ബംഗ്ലാ ബൗളര്‍മാര്‍ മത്സരം സ്വന്തമാക്കുമെന്ന തോന്നലുണര്‍ത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം 17 റണ്‍സോടെ പുറത്താകാതെ നിന്ന മിച്ചല്‍ സാന്റ്‌നറാണ് കിവികളെ വിജയത്തിലെത്തിച്ചത്. 

245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. സ്‌കോര്‍ 35-ല്‍ എത്തിയപ്പോള്‍ അവര്‍ക്ക് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ നഷ്ടമായി. തകര്‍ത്തടിച്ച ഗുപ്റ്റില്‍ 14 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ബൗണ്ടറിയുമടക്കം 25 റണ്‍സെടുത്താണ് പുറത്തായത്. അധികം വൈകാതെ കോളിന്‍ മണ്‍റോയും (24) മടങ്ങി. ഇരുവരെയും ഷാക്കിബ് അല്‍ ഹസനാണ് പുറത്താക്കിയത്. 

ICC World Cup 2019 bangladesh vs new zealand

മൂന്നാം വിക്കറ്റില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്ത കെയ്ന്‍ വില്യംസണ്‍ - റോസ് ടെയ്‌ലര്‍ കൂട്ടുകെട്ടാണ് കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായത്. വളരെ പതിയെ മുന്നേറിയ വില്യംസണെ ഒടുവില്‍ 32-ാം ഓവറില്‍ മെഹ്ദി ഹസന്‍ പുറത്താക്കി. 72 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറി മാത്രം കണ്ടെത്തിയ വില്യംസണ്‍ 40 റണ്‍സെടുത്താണ് മടങ്ങിയത്. തുടര്‍ന്ന് രണ്ടു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ടോം ലാഥവും (0) പുറത്തായി.

ICC World Cup 2019 bangladesh vs new zealand

എന്നാല്‍ നിലയുറപ്പിച്ചിരുന്ന റോസ് ടെയ്‌ലറെ സ്‌കോര്‍ 191-ല്‍ എത്തിയപ്പോള്‍ മൊസാദേക് ഹുസൈന്‍ മടക്കിയതോടെ ബംഗ്ലാദേശ് മത്സരത്തില്‍ പിടിമുറുക്കി. 91 പന്തുകള്‍ നേരിട്ട ടെയ്‌ലര്‍ ഒമ്പത് ബൗണ്ടറികകളോടെ 82 റണ്‍സെടുത്താണ് പുറത്തായത്. 218 റണ്‍സില്‍ നില്‍ക്കെ കോളിന്‍ ഗ്രാന്‍ഡ്‌ഹോം (15), ജെയിംസ് നീഷാം (25) എന്നിവരെക്കൂടി നഷ്ടമായതോടെ മത്സരം ബംഗ്ലാദേശ് സ്വന്തമാക്കുമെന്ന തോന്നലുണര്‍ന്നു. പിന്നാലെ സാന്റ്‌നറും മാറ്റ് ഹെന്റ്രിയും കിവീസ് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകവെ സെയ്ഫുദ്ദീന്‍ മാറ്റ് ഹെന്റ്രിയെ (6) പുറത്താക്കി. പിന്നീട് ലോക്കി ഫെര്‍ഗൂസനെ കൂട്ടുപിടിച്ച് സാന്റ്‌നര്‍ മത്സരം ജയിപ്പിക്കുകയായിരുന്നു. 

നേരത്തെ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 49.2 ഓവറില്‍ 244 റണ്‍സിന് ഓള്‍ഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റ്രിയാണ് ബംഗ്ലാദേശ് മുന്‍നിര തകര്‍ത്തത്. 68 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസന് മാത്രമാണ് ബംഗ്ലാ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനായത്. ഷാക്കിബിന്റെ 200-ാം ഏകദിന മത്സരമായിരുന്നു ഇത്. 

ICC World Cup 2019 bangladesh vs new zealand

 മൂന്നാം വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസന്‍ - മുഷ്ഫിഖുര്‍ റഹീം സഖ്യം അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. തമീം ഇഖ്ബാല്‍ (24), സൗമ്യ സര്‍ക്കാര്‍ (25), മുഷ്ഫിക്കര്‍ റഹീം (19), മുഹമ്മദ് മിഥുന്‍ (26) എന്നിവര്‍ക്കൊന്നും മികച്ച തുടക്കം മുതലാക്കാനായില്ല. വമ്പനടിക്കാരന്‍ മഹ്മൂദുല്ലയും (20) നിരാശപ്പെടുത്തി. 

മൊസാദെക് ഹുസൈന്‍ (11), മെഹ്ദി ഹസന്‍ (7), മൊര്‍ത്താസ (1), മുഹമ്മദ് സെയ്ഫുദീന്‍ (29) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ന്യൂസിലന്‍ഡും ബംഗ്ലദേശും രണ്ടാം മത്സരത്തിന് ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ബംഗ്ലദേശ് 21 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha