സ്റ്റേഷൻ റൈട്ടറായി ജോലി ചെയ്ത പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി വീണ്ടും വന്നതിന്റെ ത്രില്ലിലാണ് ദിനേശൻ കോതേരി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: സ്റ്റേഷൻ റൈട്ടറായി ജോലി ചെയ്ത പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി വീണ്ടും വന്നതിന്റെ ത്രില്ലിലാണ് ദിനേശൻ കോതെരി.ഇരിട്ടി എസ്.ഐയായിരുന്ന വി.കെ.അനീഷ് കുമാർ കാസർഗോട്ടേക്ക് സ്ഥലം മാറിപ്പോയ ഒഴിവിലേക്കാണ് വയനാട് കേണിച്ചിറ എസ്.ഐയായിരുന്ന ദിനേശൻ ഇരിട്ടി സ്റ്റേഷനിലേക്ക് എത്തുന്നത്.2004ൽ പോലിസ് കോൺസ്റ്റബിളായി പോലീസ് സേനയിൽ ഔദ്യോഗിക ജീവിതമാരംഭിച്ച മട്ടന്നൂർ കൊതേരി സ്വദേശിയായ ദിനേശൻ 2012 മുതൽ 2016 വരെ ഇരിട്ടി പോലിസ് സ്റ്റേഷനിൽ റൈട്ടരായി ജോലി ചെയ്യവേയാണ് എസ്.ഐ പരീക്ഷയെഴുതി സബ്ബ് ഇൻസ്പെക്ടർ ആയി നിയമനം ലഭിച്ചത്. പ്രൊബേഷൻ എസ്.ഐയായി കാസർഗോഡ് ബേക്കൽ പോലീസ് സ്റ്റേഷനിൽ ആദ്യ നിയമനം തുടർന്ന് പ്രിൻസിപ്പിൾ എസ് ഐയായി തളിപ്പറമ്പിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വയനാടിലേക്ക് സ്ഥലം മാറിയത്.പോലിസ് കോൺസ്റ്റബിളായും സ്റ്റേഷൻ റൈട്ടറായും ഏറെക്കാലം സേവനമനുഷ്ഠിച്ച ഇരിട്ടി പോലിസ് സ്റ്റേഷനിൽ സബ് ഇൻ സ്പെക്ടറായി ദിനേശൻ ചൊവ്വാഴ്ച്ച ചുമതലയേൽക്കും.മട്ടന്നൂർ പൊറോറ സ്വദേശിയായ എ.കുട്ടികൃഷ്ണൻ പുതിയ ഇരിട്ടി സർക്കിൾ ഇൻസ്പെക്ടറായി ചുമതലയേൽക്കുന്നതോടെ മട്ടന്നൂർ സ്വദേശികളായ സി.ഐയും എസ്.ഐയും ഒരു സ്റ്റേഷനിൽ ഒരുമിക്കുന്നെന്ന പ്രത്യേകതയും ഇരിട്ടി പോലിസ് സ്റ്റേഷനുണ്ട്. പരാതിയുമായി സ്റ്റേഷനിലെത്തുന്നവരോടും പൊതു പ്രവർത്തകരോടും മാധ്യമ പ്രവർത്തകരോടും വളരെ മാന്യമായ ഇടപെടലുകൾ നടത്തുന്ന ദിനേശന്റെ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ഇരിട്ടിക്ക് മുതൽകൂട്ടാവുമെന്ന് പ്രതീ ഷിക്കാം.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha