രോഹിത് ശര്‍മക്ക് സെഞ്ചുറി; ഇന്ത്യക്ക് വിജയത്തുടക്കം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ലോകകപ്പില്‍ ദക്ഷിമാഫ്രിക്കക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ ആഹ്ലാദം

സൗതാംപ്ടണ്‍: രോഹിത് ശര്‍മയുടെ ഇരുപത്തിമൂന്നാം സെഞ്ചുറിയുടെ മികവില്‍ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. 15 പന്തുകള്‍ അവശേഷിക്കെയാണ് ഇന്ത്യയുടെ വിജയം. 4 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടിയ ഇന്ത്യ 6 വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്.
ശിഖര്‍ ധവാന്‍ (8), വിരാട് കോലി (18), കെ.എല്‍ രാഹുല്‍ (26) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 144 പന്തുകളില്‍ 2 സിക്‌സും 13 ഫോറുമടക്കം 122 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ വാലറ്റമാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. എട്ടാം വിക്കറ്റില്‍ ക്രിസ് മോറിസ്-കഗീസോ റബാദ അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് റണ്‍സ് 200 കടത്തി. ഇന്ത്യക്കായി 10 ഓവറില്‍ 51 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലാണ് ബോളിംഗ് നിരയില്‍ ഇന്ത്യക്ക് കരുത്തായത്.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന യുസ്വേന്ദ്ര ചാഹല്‍

സ്‌കോര്‍ 25ല്‍ എത്തും മുമ്പ് തന്നെ ഓപ്പണര്‍മാരായ ക്വിന്റന്‍ ഡിക്കോക്കിനേയും ഹാഷിം അംലയേയും ദക്ഷിണാഫ്രി്ക്ക് നഷ്ടമായി. ഇരുവരുടെയും വിക്കറ്റ് ജസ്പ്രീത് ബുംറക്കായിരുന്നു. പിന്നീെത്തിയ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസും(38) റസെ വാന്‍ ഡെര്‍ ഡസനും (22) ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് അമ്പത് റണ്‍സ് പിന്നിട്ടപ്പോഴേക്കും ചാഹല്‍ വില്ലനായെത്തി. ഒരോവറില്‍ തന്നെ ഇരുവരേയും വീഴ്ത്തി ചാഹല്‍ മാന്ത്രികനായി. ജീന്‍ പോള്‍ ഡുമിനിയെ കുല്‍ദീപ് യാദവും പുറത്താക്കിയതോടെ കളികൈവിട്ടു. ഡേവിഡ് മില്ലറും ആന്‍ഡില്‍ ഫെലുക്വായോയും ചേര്‍ന്ന് സ്‌കോര്‍ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കും മുമ്പേ വീണ്ടും ചാഹലെത്തി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് അമ്പതിനോടടുക്കുമ്പോഴേക്കും 31 റണ്‍സെടുത്ത മില്ലറേയും 34 റണ്‍സെടുത്ത ഫെലുക്വാവോയേയും ചാഹല്‍ കറക്കി വീഴ്ത്ത്ി. സ്‌കോര്‍ ഏഴിന് 158. എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്രിസ് മോറിസും കാ?ഗിസോ റബാദയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 200 കടത്തി. 68 റണ്‍സിന്റെ കൂട്ടുകെട്ട് അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാറാണ് അവസാനിപ്പിച്ചത്. 42 റണ്‍സെടുത്ത മോറിസ് വിരാട് കോഹ്ലിക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. അതേ ഓവറില്‍ തന്നെ ഇമ്രാന്‍ താഹറിനേയും ഭുവനേശ്വര്‍ പുറത്താക്കി. 31 റണ്‍സോട റബാദ പുറത്താകാതെ നിന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha