കോടിയേരിക്ക് മുന്നില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; കൂടെയുണ്ടാകുമോ പാര്‍ട്ടി?

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoKodiyeri balakrishnan, Binoy Kodiyeri, cpim

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ എന്ത് ചെയ്യണമെന്നറിയാതെ നില്‍കുന്ന കോടിയേരി ബാലകൃഷ്ണന് അടുത്ത തിരിച്ചടിയായി മകനെതിരെയുള്ള പീഡനക്കേസ്. തൃശൂരില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തിനു തൊട്ടുമുന്‍പ് മക്കള്‍ക്കെതിരെയുണ്ടായ സാമ്പത്തിക തട്ടിപ്പ് കേസ് കഷ്ടപ്പെട്ട് ഒതുക്കിത്തീര്‍ത്ത കോടിയേരി പുതിയ പ്രശ്‌നത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടാനുള്ള സാധ്യത കൂടുതലാണ്.

പാര്‍ട്ടിയുടെ ചരിത്രത്തിലാധ്യമായി സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ക്കെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പുകേസുണ്ടായപ്പോള്‍ കേന്ദ്ര നേതൃത്വത്തിനു മുന്നിലെത്തിയ പരാതി കേരളാപാര്‍ട്ടിയെ ഭീതിയിലാക്കിയിരുന്നു. ദുബായി പൗരനുമായുള്ള ആ കേസ് പിന്നീട് എങ്ങനെയോ കോടിയേരിയും പാര്‍ട്ടിയും പറഞ്ഞൊതുക്കിയിരുന്നു. പാര്‍ട്ടിക്കകത്ത് അന്ന് ആരും ശക്തനായ കോടിയേരിയെ ചോദ്യം ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. സ്ഥിതിഗതികള്‍ വളരെ വ്യത്യസ്തമാണ്.

തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയില്‍ പാര്‍ട്ടിയും മുന്നണിയും പ്രതിസന്ധിയിലാണ്. കണ്ണൂരടക്കം വിജയ സാധ്യത ഉറപ്പിച്ച മണ്ഡലങ്ങളില്‍ പോലും ഇടതുപക്ഷത്തിനു ജയിക്കാനായില്ല. ആറിടത്ത് ഉപതെരഞ്ഞെടുപ്പ് വരുന്നു. പാര്‍ട്ടിക്കുണ്ടായ തോല്‍വി മറികടക്കാന്‍ തിരുത്തല്‍ നടപടിയിലേക്ക് കടക്കുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറി തന്നെ പ്രതിരോധത്തിലാകുന്നത്. കേന്ദ്ര നേതാക്കളുടെ ആദ്യ പ്രതികരണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ് കോടിയേരി ഒറ്റപ്പെടും എന്നുള്ളത്.

ശനി, ഞായര്‍ ദിവസങ്ങളിലായി സി.പി.എം സംസ്ഥാന സമിതി യോഗം നടക്കുന്നുണ്ട്. നേരത്തെ മക്കളുടെ തട്ടിപ്പുകേസില്‍ മൗനം പാലിച്ച നേതാക്കള്‍ ഇത്തവണ വ്യത്യസ്ഥ നിലപാട് സ്വീകരിച്ചാല്‍ കോടിയേരി ബാലകൃഷ്ണന്റെ സെക്രട്ടറി സ്ഥാനത്തിനടക്കം അത് ഭീഷണിയായി മാറാന്‍ സാധ്യതകള്‍ കൂടുതലാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha