പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  യുവാവ് അറസ്റ്റിൽ. കണ്ണൂർ തോട്ടട കൊറ്റാളി സ്വദേശിയും ഇപ്പോൾ കക്കാട് കൊറ്റാളി കാവിന് സമീപത്ത് താമസക്കാരനുമായ അറുകണ്ടൻ വീട്ടിൽ അക്ഷയ് (21), ആണ് അറസ്റ്റിലായത്.പോക്സോ, ബലാൽസംഗം, വീട്ടിൽ അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് തളിപ്പറമ്പ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. ഫെയ്സ് ബുക്ക് വഴി പരിചപെട്ട പെൺകുട്ടിയെ  പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്കൂൾ അവധിക്ക് തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയപ്പോൾ ഒരു ദിവസം രാത്രി പെൺകുട്ടിയെ കാണാനെത്തുകയും ബലാൽസംഗം ചെയ്യുകയുമായിരുന്നു. ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അൻപതിനായിരം രൂപ വിലവരുന്ന രണ്ട് സ്വർണ്ണവളകൾ കൈക്കലാക്കുകയും ചെയ്തു ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു തുടർന്ന് നിരന്തരം പെൺകുട്ടിയെ ഫോണിലും വാട്ട്സപ്പിലും ശല്യചെയ്യുകയും ഫോട്ടോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കൂമെന്ന് പറയുകയുമായിരുന്നു പെൺകുട്ടി ഇക്കാര്യങ്ങൾ വിട്ടുകാരോട് പറയുകയും തുടർന്ന് ചൈൽഡ് ലൈൻ മുഖാന്തിരം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha