വായന മനസ്സിൽ നന്മകൾ വിരിയിക്കുന്ന മഴ മുരളീധരൻ പാടിയോട്ടുചാൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 കൊളച്ചേരി: മഴ മണ്ണിൽ പെയ്തു പെയ്തു ജലാശയങ്ങൾ നിറയ്ക്കുകയും സസ്യജാലങ്ങളെ വളർത്തുകയും ചെയ്യുന്നത് പോലെ വായന മനുഷ്യമനസ്സിൽ സർഗാത്മകത നിറയ്ക്കുകയും നന്മകളെ വിരിയിക്കുകയും ചെയ്യുമെന്ന് എഴുത്തുകാരനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ മുരളീധരൻ പാടിയോട്ടുചാൽ പറഞ്ഞു. കുട്ടികൾക്ക് നല്ല ഭാവിയിലേക്കുള്ള നിക്ഷേപമാണ് വായന. അതു കൊണ്ട് വായനയുടെ മഴ നല്ല പോലെ കൊള്ളണം.ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിൽ അക്ഷരദീപം വായനശാലയുടെ വായനാവാരം സമാപനവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടി വി സുമിത്രൻ അധ്യക്ഷനായി. പി പി കുഞ്ഞിരാമൻ സമ്മാന വിതരണം നടത്തി. വി.വി.നിമ്മി ആശംസ നേർന്നു. രോഷിത്ത് എ.കെ റിപ്പോർട്ട് അവതരിപ്പിച്ചു.പി സൗമിനി വിദ്യാരംഗം പ്രവർത്തനങ്ങൾ വിശദീകരിച്ചു.പ്രധാന അധ്യാപിക സി.കമലാക്ഷി സ്വാഗതം പറഞ്ഞു.വൈഗ.കെ നന്ദി പറഞ്ഞു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha