ഏറെ കാത്തിരുന്നു ശേഷം നാറാത്ത് ഗ്രാമപഞ്ചായത്തു പരിധിയിൽ മാലിന്യ നിക്ഷേപത്തിനെതിരെ സി.സി.ക്യാമറ വരുന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണാടിപറമ്പ: ഏറെ കാത്തിരുന്ന നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ മാലിന്യ നിക്ഷേപത്തിനെതിരെ സി.സി.ക്യാമറ എന്ന പദ്ധതി സാക്ഷാത്കരിക്കുന്നു.
കാട്ടാബള്ളി മുതൽ നാറാത്ത് വരെയും സ്റ്റെപ്പ് റോഡ് മുതൽ നിടുവാട്ട് വരെയുമാണ് നാറാത്ത് പഞ്ചായത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്.
14 ലക്ഷം രൂപ അടങ്കൽ തുകയുള്ള പദ്ധതി പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് ചെയുന്നത്. 26 ക്യാമറകളാണ് സ്ഥാപിക്കുന്നത്. മയ്യിൽ പോലിസ് സ്റ്റേഷൻ പഞ്ചായത്ത് ഓഫിസ്സ് തുടങ്ങിയ സ്ഥങ്ങളിൽ ക്യാമറ പരിധിയിൽ വരുന്ന സ്ഥല’ങ്ങൾ തുറന്ന സ്ക്രി നിൽ കണാം.’ മറ്റൊരു പ്രത്യേക മയ്യിൽ എസ്.ഐ.യുടെ ഫോണിൽ ദൃശ്യങ്ങൾ ലൈവായി കാണാം എന്നുള്ളതാണ്. ഇതിൻറെ പ്രവർത്തി ഇപ്പോൾ പുരോഗമിക്കുകയാണ്.
കേരളത്തിൽ ആദ്യമായി മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ സി.സി.ക്യാമറ എന്ന പദ്ധതിയുമായി മുന്നോട്ട് വന്നത് നാറാത്ത് ഗ്രാമപഞ്ചായത്താണ്. രണ്ട് വർഷമായി ഈ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക നൂലാമാലകൾ പരിഹരിക്കുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡണ്ട് വൈ. പ്രസിഡണ്ട് മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ കഠിന പ്രയത്നത്തിലായിരുന്നു’ PWD റോഡ് സെക്ഷൻ വൈദ്യുതി വകുപ്പ് തുടങ്ങിയവയിൽ നിന്ന് അനുമതി കിട്ടാൻ വൈകിയത് ഭരണസമിതിയെ കുറച്ചൊന്നുമല്ല വലച്ചത് എന്നാൽ ഭരണ സമിതി ഈ പദ്ധതി നടപ്പിലാക്കാനുള്ള ഉറച്ച തിരുമാനത്തിൽ നിന്ന് പിറകോട്ട് പോയില്ല. കാട്ടാമ്പള്ളി നാറാത്ത് നിടുവാട്ട് പാലം മാലിന്യ നിക്ഷേപകർ അമിത വേഗതയിൽ വാഹനമോടിക്കുന്നവർ. മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ഇനി മുതൽ ജാഗ്രതെ.”

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha