ബാരാപ്പോള്‍ പുഴയില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി: ബാരാപ്പോള്‍ പുഴയില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ബാരാപ്പോള്‍ പുഴയുടെ ഭാഗമായ ചരള്‍ പുഴയില്‍ കുളിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്.ഉളിക്കല്‍ സ്വദേശി അങ്ങാടികടവ് ഡോണ്‍ ബോസ്‌കോകോളേജ് 2ാം വര്‍ഷ ബികോ വിദ്യാര്‍ത്ഥിയായ എമില്‍ സെബാന്‍, വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി എന്നിവരാണ് മുങ്ങി മരിച്ചത്. 4 പേര്‍ ചേര്‍ന്ന് പുഴയില്‍ നീന്തുന്നതിനിടെ 2 പേര്‍ മുങ്ങിപോവുകയായിരുന്നു.ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരും ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha