പയ്യാവൂർ പ്രദേശത്തും കാട്ടാനയിറങ്ങി... പ്രദേശവാസികൾ ഭീതിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യാവൂർ: ചന്ദനക്കാംപാറ ചാപ്പക്കടവിൽ നിന്നും അരക്കിലോ മീറ്റർ മാറി വഞ്ചിയം റോഡിലാണ് ആനക്കൂട്ടം ഇറങ്ങിയത്.ഒന്നാം പാലം വഴിയാണ് ആനകൾ എത്തിയതെന്ന് കരുതുന്നത്.കൊമ്പൻ അടക്കം ഒൻപത് ആനകളാണ് സംഘത്തിൽ ഉള്ളത്.ഒന്നാംപാലം സ്വദേശി ജെയ്സന്റെ കൃഷിയിടത്തിലെ വാഴകളും തെങ്ങുകളും നശിപ്പിച്ച ആനക്കൂട്ടം സമീപത്തെ റമ്പർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ച് കൂടിയിരിക്കുന്നത്.ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ആനകളെ തുരത്താൻ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.നിരവധി വീടുകളും ആരാധനാലയവും ഉള്ള സ്ഥലത്താണ് കാട്ടാനകൾ ഉള്ളത്. സ്ഥലത്ത് പോലീസും, വനപാലകരു ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി കാഞ്ഞിരകൊല്ലിയിലും കാട്ടാന ഇറങ്ങിയിരുന്നു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha