കൂ​ത്തു​പ​റ​മ്പ് ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ പാ​നൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​ള്ള ബ​സ് ഷെ​ൽ​ട്ട​ർ അ​പ​ക​ടാ​വ​സ്ഥ​യി​ൽ.
കണ്ണൂരാൻ വാർത്ത

ഏതു നിമിഷവും നിലംപൊത്താൻ തയാറായി കൂ​ത്തു​പ​റമ്പ് സ്റ്റാ​ൻ​ഡി​ൽ ബ​സ് ഷെ​ൽ​ട്ട​ർ; അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കുന്നു

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ പാ​നൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​ള്ള ബ​സ് ഷെ​ൽ​ട്ട​ർ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. മേ​ൽ​ക്കൂ​ര താ​ങ്ങി​നി​ർ​ത്തു​ന്ന വ​ലി​യ ഇ​രു​മ്പു​തൂ​ണു​ക​ളു​ടെ അ​ടി​ഭാ​ഗം ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ സ​ദാ​സ​മ​യം ബ​സ് കാ​ത്തി​രി​ക്കു​ന്ന ഷെ​ൽ​ട്ട​റാ​ണി​ത്.

കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്തെ ര​ണ്ടു ഇ​രു​മ്പ് തൂ​ണു​ക​ളു​ടെ അ​ടി​ഭാ​ഗ​മാ​ണ് കൂ​ടു​ത​ൽ ദ്ര​വി​ച്ച് മു​റി​ഞ്ഞു വീ​ഴാ​റാ​യ സ്ഥി​തി​യി​ലു​ള്ള​ത്. ഇ​തു​കാ​ര​ണം തൂ​ണും ഒ​രു ഭാ​ഗ​ത്തേ​ക്ക് ചെ​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല, മേ​ൽ​ക്കൂ​ര​യു​ടെ ഷീ​റ്റും പ​ല​യി​ട​ത്താ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​ർ നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തെ ഓ​വു​ചാ​ലി​ന്‍റെ സ്ലാ​ബു​ക​ൾ മി​ക്ക​തും ത​ക​ർ​ന്ന നി​ല​യി​ലു​മാ​ണ്. കാ​ല​വ​ർ​ഷം എ​ത്താ​റാ​യ​തും സ്കൂ​ൾ തു​റ​ക്കു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ട​ൻ ബ​സ് ഷെ​ൽ​ട്ട​റി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത