സര്‍സയ്യിദ് കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി നവമി ഹരിദാസിന്റെ മരണത്തില്‍ ദുരൂഹത.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ്: കരള്‍രോഗ ബാധയെതുടര്‍ന്ന് ഇന്നലെ മരണപ്പെട്ട നവമി ഹരിദാസിന്റെ മരണത്തില്‍ ദുരൂഹത. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനായി തളിപ്പറമ്പ തഹസില്‍ദാറും പോലീസു മടങ്ങുന്ന സംഘം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തി. മൃതദേഹം അവിടെ വച്ചോ അല്ലെങ്കില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളെജില്‍ എത്തിച്ചോ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
ശരീരത്തിനകത്ത് വിഷവസ്തു എത്തിയതാണ് കരള്‍ തകരാറിലാവാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. ഏഴ് മാസം മുമ്പ് പ്രേമിച്ച് ബന്ധുക്കളെ ഒഴിവാക്കി രജിസ്റ്റര്‍ വിവാഹം കഴിച്ച നവമിയെ ഭര്‍തൃവീട്ടുകാര്‍ പലവിധത്തില്‍ മാനസികമായി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. എന്തോ വിഷവസ്തു നല്‍കിയതാണ് യാതൊരു അസുഖവുമില്ലാത്ത നവമിയുടെ കരളിന് രോഗം ബാധിച്ച തെന്നാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആന്തരിക അവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനക്ക് അയക്കും.ഗുരുതര കരള്‍രോഗം ബാധിച്ച നവമി ഇന്നലെ ഉച്ചയോടെയാണ് എറണാകുളത്ത് വെച്ച് മരണപ്പെട്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha