ഗ്രൂപ്പ്കാരുടെ പെട്ടി തൂക്കിയിട്ടല്ല കണ്ണൂരും തലശ്ശേരിയിലും മത്സരിക്കാൻ അവസരം കിട്ടിയത്, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അബ്ദുല്ലക്കുട്ടി.
കണ്ണൂരാൻ വാർത്ത
മോദി സ്തുതിയുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി എ.പി അബ്ദുല്ലക്കുട്ടി. 


അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കെ.പി.സി.സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രൻ അയച്ച വിശദീകരണ നോട്ടീസ് കിട്ടി. ഗാന്ധിയോട് മോദിയെ ചേർത്ത് പുകഴ്ത്തി ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണത്രേ പാർട്ടിയിൽ കേവലം മൂന്നണ മെമ്പർ മാത്രമായ, ഒരു ഭാരവാഹിയുമല്ലാത്ത എന്നോട് പാർട്ടി ചട്ടമനുസരിച്ച് വിശദീകരണം ചോദിക്കേണ്ടത് കെ.പി.സി.സി തന്നെയാണോ? എന്ന സാങ്കേതികത്വം പറഞ്ഞ് ,അതിൽ പിടിച്ച് തൂങ്ങി മറുപടി അയക്കാതിരിക്കുന്നില്ല ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല.
അനാവശ്യ വിവാദങ്ങൾ മാത്രമാണ് ഉണ്ടായത്. ഫെയ്സ് ബുക്ക് പോസ്റ്റ് അതിലെ ഒരോ വരികളേയും സാക്ഷി പറയിപ്പിക്കാൻ എനിക്ക് ഉറപ്പുണ്ട്. കോൺഗ്രസ് വിഭാവനം ചെയ്യുന്നത് പോലെ. "മന:സാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് സത്യസന്ധമായി നിർഭയമായി പറയാൻ ഒരോ അംഗത്തിനും അവകാശമുണ്ട്"
എന്റെ എഫ്.ബി പോസ്റ്റ് വരികൾക്കിടയിൽ വായിച്ചാൽ മോദിയെക്കാൾ മഹാത്മാ ഗാന്ധിയെയാണ് വാഴ്ത്തുന്നത് എന്ന് മനസ്സിലാകും. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്റെ പരാജയത്തിന്റെ ആഴം പഠിക്കുന്നതിന് ബി.ജെ.പിയുടെ വിജയത്തിന്റെ ഉയരം മനസ്സിലാക്കണം. ആ സദുദ്ദേശത്തോടെയാണ് എന്റെ എഫ്.ബി കുറിപ്പ്. എന്നിട്ടും എന്നെ വിളിച്ചു ഒരു വാക്ക് ചോദിക്കുന്നതിന് മുമ്പ് മുല്ലപ്പള്ളി സാർ മുൻവിധിയോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അത് ഇങ്ങനെയായിരുന്നു. "വിശദീകരണം ചോദിക്കേണ്ട ആവിശ്യം പോലും ഉദിക്കുന്നില്ല. എങ്കിലും ഒരു മര്യാദയുടെ പേരിൽ നോട്ടീസ് അയക്കുന്നു. തൊട്ട് പിന്നാലെ വീക്ഷണം പത്രം എഡിറ്റോറിയൽ എഴുതി കുറ്റപത്രം മാത്രമല്ല പുറത്താക്കൽ വിധിയും പ്രഖാപിച്ചു. വി എം സുധീരൻ എന്നെ പാർട്ടിയിൽ എടുത്തത് തന്നെ മഹാ അബദ്ധമായിപ്പോയി എന്ന് പറഞ്ഞു പരിഹസിച്ചു. വൈര്യനിര്യാതന ബുദ്ധിയോടെയാണ് വി.എം പ്രതികരിച്ചത്.
പണ്ട് രാജീവ് ഗാന്ധി ഇൻസ്റ്റിട്യൂട്ട് രമേശ് ചെന്നിത്തലയുടെ നേത്രത്വത്തിൽ സംഘടിപ്പിച്ച വികസന സെമിനാറിൽ നാല് വരിപാത 2 G സ്പക്ട്രത്തെക്കാൾ വലിയ അഴിമതിയാണ് എന്ന് പറഞ്ഞതിനെ ചോദ്യം ചെയ്തിനാണ് വി.എം.എസിന് എന്നോട് ഈ വിരോധം തുടരുന്നത്. നേതാക്കളുടെ പരസ്യ പ്രസ്താവനക്കും പാർട്ടി മുഖപത്രത്തിന്റെ ആക്ഷേപത്തിനും ശേഷം ഈ വിശദീകരണ നോട്ടീസിന് എന്തർത്ഥമാണ് ഉള്ളത്? എന്ത് ന്യായമാണ്? ഇതെക്കെ ജനാധിപത്യ പാർട്ടിക്ക് ഭൂഷണമാണോ? അങ്ങയുടെ വിശദീകരണ കത്തിൽ കണ്ടു മുമ്പും മോദിയെ പ്രശംസിച്ചിട്ടുണ്ടെന്ന് അന്ന് പാർട്ടിയിൽ എടുക്കുമ്പോൾ ആലോചിക്കേണ്ടതല്ലെ അക്കാര്യം!
കണ്ണൂർ ഉപതെരഞ്ഞെടുപ് സമയത്ത് അഡ്വ. ആസഫലിയും കെ. സുധാകരനും ഗുജറാത്ത് വികസന മാതൃക തിരുത്തി പറയാൻ പലകുറി നിർബന്ധിച്ചിരുന്നു ഞാൻ അതിന് തയ്യാറായിട്ടില്ല എന്ന് മാത്രമല്ല ആ നിലപാട് പുതിയ തലമുറക്ക് ഇഷ്ടമാണ് എന്ന് ' പറഞ്ഞയാളാണ് ഞാൻ. ആ തെരഞ്ഞെടുപ്പിലെ വൻ ഭൂരിപക്ഷം അതാണ് സൂചിപ്പിക്കുന്നത് അത് കൊണ്ട് എന്റെ നിലപാട്‌ അന്നും ഇന്നും ഒന്നാണ്. ഞാൻ അവസരവാദിയല്ല ചെന്നിത്തലയിൽ നിന്ന് മുല്ലപള്ളിയിലേക്ക് പ്രസിഡൻറ് പദവി എത്തിയപ്പോൾ വാദഗതികൾ മാറി മറഞ്ഞത് അവിടെയല്ലെ? അധികാര മോഹി എന്ന കളിയാക്കൽ കണ്ണൂർ കാർക്ക് ദഹിക്കില്ല. പിണറായിയുടെ ശക്തി കേന്ദ്രത്തിൽ... കെ.സി ജോസഫും,കെK. സുധാകരനും ഉള്ളയിടത്ത് സ്ഥാനമാനം കണ്ടിട്ട് കോൺഗ്രസ്സിൽ ഞാൻ വന്നു എന്നവാദം നല്ല രാഷ്ടീയ തമാശ മാത്രമാണ് ഞാൻ കോൺഗ്രസ്സിൽ ചേരുന്ന കാലത്ത് കണ്ണൂരിന്റെ ഭാഗമായ 3 MP, 8 MLA യും LDF ആയിരുന്നു എന്നും ഓർക്കുന്നത് നന്നായിരിക്കും വികസനം, വിശ്വാസം ,ഹർത്താൽ ,അക്രമരാഷ്ടിയം... ഈ വിഷയങ്ങളിൽ ഞാനെടുത്ത നിലപാടുകളാണ് രാഷ്ട്രീയ മാറ്റത്തിന്റെ മർമ്മം ഒരു അധികാര മോഹവുമല്ലായിരുന്നു ആരുടെയും കാല് പിടിച്ചിട്ടല്ല, ഗ്രൂപ്പ്കാരുടെ പെട്ടി തൂക്കിയിട്ടല്ല കണ്ണൂരും തലശ്ശേരിയിലും മത്സരിക്കാൻ അവസരം കിട്ടിയത് അത് ഒരോ കോൺഗ്രസുകാർക്കും അറിയാം എഫ്.ബി പോസ്റ്റിൽ ഞാൻ ഉറച്ച് നിൽക്കുന്നു. സ്റ്റേഹപൂർവ്വം എ.പി അബ്ദുള്ളക്കുട്ടി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത