ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ കയറി മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്: ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ കയറി മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പരിയാരം ഇരിങ്ങല്‍ സ്വദേശിയും ഇപ്പോള്‍ കാസര്‍ഗോഡ് താമസക്കാരനുമായ കോട്ടത്തില്‍ വീട്ടില്‍ കെ.വി.ഹരി(35)നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.പി.ഷൈന്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപം താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി നസറുല്‍ ഇസ്‌ലാം ഖാന്‍ എന്നയാളുടെ 2720 രൂപയും അധാര്‍ കാര്‍ഡ്, പാൻ കാർഡ് ഉള്‍പ്പെടുന്ന പേഴ്‌സുമാണ് മോഷ്ടിച്ചത്. ഇവര്‍ കയ്യോടെ പിടികൂടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha