കരിങ്കൽ ക്വാറിക്കെതിരെ നടക്കുന്ന ജനകീയസമരത്തിന് പിന്തുണയേറുന്നു
കണ്ണൂരാൻ വാർത്ത



വെള്ളരിക്കുണ്ട് : ഈ നാടും നാട്ടുകാരും സമാധനമായി ഒന്നുറങ്ങിയിട്ട് നാളുകളായി  ജനജീവിതത്തിന് കടുത്ത ഭീഷണിയായി മാറിയ പരപ്പ മുണ്ടത്തടത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ സാധുജന പരിഷത്തും കോളനിവാസികളും നടത്തിവരുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന് ജനപിന്തുണയേറി. സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു. വയോധികരും സ്ത്രീകളും കുട്ടികളും ഉൾപെടെയുള്ളവരാണ് സമര പന്തലിൽ നീതിക്കുവേണ്ടി പോരാടുന്നത്. കോളനിയിൽ അനുവദിച്ച കുടിവെള്ള പദ്ധതി പോലും ക്വാറി ഉടമ തടസ്സപെടുത്തുകയും സമരത്തിന് നേതൃത്വം നൽകുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാവിജയൻ ഉൾപടെയുള്ളവരെ കള്ളക്കേസിൽ ഉൾപ്പെടുത്തിയതായും പരാതിയുണ്ട്. ഇതിനിടെ സമരപന്തലിൽ ഉണ്ടായിരുന്ന സ്ത്രീകളും വയോജനങ്ങളുമുൾപ്പടെയുള്ളവരെ പോലീസ് മർദിച്ചതായും ആരോപണം ഉയരുന്നു. സമൂഹമാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ സമരത്തിന് ജനപിന്തുണ ഏറിവരികയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത