ഭക്തജന തിരക്കിലേറി മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകണ്ണൂര് മുഴക്കുന്ന് മൃദുംഗ ശൈലേശ്വരി ക്ഷേത്രദര്ശനത്തിന് ഭക്തജനത്തിരക്കേറുന്നു. പതിവിന് വിപരീതമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി നിരവധി ഭക്തജനങ്ങളാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്.ഇതിനകം സിനിമാ രംഗത്തുള്ള പ്രമുഖരടക്കം നിരവധി പ്രശസ്ത വ്യക്തികള് ക്ഷേത്രദര്ശനത്തിനെത്തിക്കഴിഞ്ഞു.

ഒരു ചാനല് പരിപാടിക്കിടയിലാണു മുന് ഡി.ജി.പി. അലക്‌സണ്ടര് ജേക്കബ് ആ സത്യം തുറന്നു പറഞ്ഞത്.പിന്നെ എങ്ങനെ വിശ്വസിക്കാതിരിക്കും. പറഞ്ഞത് കണ്ണൂര് മുഴക്കുന്നു മൃദംഗ ശൈലേശ്വരി ക്ഷേത്രത്തെയും അവിടുത്തെ വിഗ്രഹത്തേയും കുറിച്ചാണ്. വളരെ പ്രത്യേകതയുള്ള വിഗ്രഹമാണ് ഈക്ഷേത്രത്തിലേത്. വിഗ്രഹം മോഷ്ടിച്ച കള്ളന്മാര്ക്കുണ്ടായ അനുഭവമാണ് ഇത്തരത്തില് ഒരു തുറന്നു പറച്ചിലിന്റെ കാരണം.

ഈ അമ്പലത്തിലെ പഞ്ചലോഹവിഗ്രഹം മൂന്നുതവണ മോഷണം പോയി. എന്നാല് മോഷണം നടത്തിയവര് തങ്ങള്ക്കിതു മുമ്പോട്ടു കൊണ്ടുപോകാന് കഴിയില്ല എന്നും ഇതു തിരിച്ചു പ്രതിഷ്ഠിക്കണമെന്നും ഒരു കുറിപ്പെഴുതി വിഗ്രഹം വഴിയില് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് രണ്ടു പ്രാവശ്യം കൂടി മോഷണം പോയെങ്കിലും കള്ളന്മാര് ഇത്തരത്തില് വിഗ്രഹം വഴിയില് ഉപേക്ഷിക്കുകയായിരുന്നു.വിഗ്രഹം മോഷ്ടിച്ച ശേഷം കൊണ്ടു പോകാന് ശ്രമിക്കുമ്പോള് ദിക്കു തെറ്റിപോകുകയും മുമ്പോട്ട് പോകാന് കഴിയാതാകുകയുമായിരുന്നു എന്ന് കള്ളന്മാര് പറയുന്നു. കൂടാതെ ഇവരുടെ കുടലിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യുന്നു. ഇതിനെ തുടര്ന്ന് അനിയന്ത്രിതമായി മലമൂത്രവസര്ജനംസംഭവിക്കുന്നു. മുന് ഡി.ജി.പിയുടെ ഈ വെളിപ്പെടുത്തല് സമൂഹമാധ്യമങ്ങളിലും ചര്ച്ചയായി. തുടര്ന്ന് ഇപ്പോള് അമ്പലത്തില് വന് ഭക്തജനത്തിരക്കാണ്.അസാധ്യകാര്യങ്ങള് ഇവിടെ പ്രാര്ഥിച്ചാല് നടക്കുമെന്നാണു വിശ്വാസം. പഴശ്ശിരാജയുടെ കുടുംബപരദേവതയായിരുന്നു ഇവിടുത്തെ ദേവി എന്നതു മറ്റൊരു ചരിത്രം. ക്ഷേത്രത്തിനു സമീപം പഴശ്ശിരാജയുടെ പൂര്ണ്ണകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന് സ്ഥാപിച്ച 108 ദുര്ഗക്ഷേത്രങ്ങളില് ഒന്നാണു മൃദംഗ ശൈലേശ്വരിക്ഷേത്രം എന്നാണു വിശ്വാസം.

കണ്ണൂര് ജില്ലയിലെ മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവലോകത്തു നിന്നും ഈ പ്രദേശത്ത് പണ്ട് ഒരു മിഴാവ് വീണുവെന്നും, മിഴാവ് അഥവാ മൃദംഗം വീണ സ്ഥലം മൃദംഗശൈല നിലയം എന്ന് അറിയപ്പെട്ടുവെന്നുമാണ് ഐതിഹ്യം. പിന്നീട് മിഴാവ് കുന്ന് എന്നറിയപ്പെട്ട ഇവിടെ കാലക്രമേണ മൊഴക്കുന്ന് എന്നായി മാറുകയായിരുന്നു. രാവിലെ 5.30 മുതല് 10.30 വരെയും വൈകിട്ട് 5.30 മുതല് 7.30 വരെയുമാണ് ദര്ശന സമയം.

#By_Rail: The Nearest Railway Station is Thalassery (around 45 km). The Nearest Airport is Kozhikode (Karipur – around 138 km).

#By_Air: The upcoming Kannur International Airport is located just 13.5 km away. On road, It is 42 km from both Thalassery and Kannur, and 55 km from Thaliparambu.

#By_Road

#The_route_from_Thalasserry: Go through Koothuparamba road towards Mattanur- take a right turn at Uruvachal junction, about 4 km before Mattanur. A ride of 14 km through this road via Thillankerry will take you to Muzhakunnu. The temple is about 200 meters away.
#The_route_From_Kannur: Go through Mattanur road and then join Uliyil road ( about 9 km). From Uliyil town take a right turn to reach Thillankerry, and then to Muzhakunnu town.

#Bus_route

Kannur -> Mattanur -> Iritty -> Kakkayangad -> Muzhakunnu temple 
Thalassery -> Mattanur -> Iritty -> Kakkayangad -> Muzhakunnu temple 
Kannur -> Mattanur -> Uliyil – > Thillankeri -> Muzhakunnu temple  (40 Km)
Thalassery -> kuthuparamba -> Uruvachal -> Thillankeri -> Muzhakunnu temple (40 Km)
#Route_for_Special_Vehicle

Kannur -> Mattanur -> Thillankeri -> Muzhakunnu temple  (40 Km)
Taliparamba -> Irikkur -> Iritty -> Kakkayangad -> Muzhakunnu
Thalassery -> kuthuparamba -> Uruvachal -> Thillankeri -> Muzhakunnu (40 Km)Kottiyoor -> Peravoor -> Kakkayangad -> Muzhakunnu

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha