ബൈക്ക് തട്ടി കാൽനട യാത്രക്കാരൻ മരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പരിയാരം:  റോഡരികിലൂടെ നടന്നു പോകവെ ബൈക്ക് തട്ടി പരിക്കേറ്റ വയോധികൻ മരിച്ചു. എളയാവൂരിലെ മീത്തലെ വീട്ടിൽ ബാലൻ നമ്പ്യാർ (82) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ന് വലിയന്നൂർ റേഷൻ കടക്ക് മുന്നിലായിരുന്നു അപകടം.  ഉടൻ കണ്ണൂർ എ കെ ജി ആശുപത്രിയിലെത്തിച്ച ബാലൻ നമ്പ്യാരെ നില ഗുരുതരമായതിനാൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും രാത്രി 11.30 ന് മരണപ്പെട്ടു. ചക്കരക്കല്ല് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മേൾട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം 3 ന് പയ്യാമ്പലത്ത് സംസ്ക്കരിക്കും. ജാനകിയാണ് ഭാര്യ. മക്കൾ: രത്നാകരൻ (ബംഗളൂരു), ശോഭന, സുഷമ, വിചിത്ര, സ്മിത. മരുമക്കൾ: മഞ്ജുള, ചന്ദ്രൻ, ശ്രീശൻ, ശ്രീധരൻ, സുമേഷ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha