നീറ്റ് ഫലം പ്രഖ്യാപിച്ചു : ആദ്യ അമ്പത് റാങ്കില്‍ മൂന്ന് മലയാളികളും
കണ്ണൂരാൻ വാർത്തNEET 2019, Result

ന്യൂഡല്‍ഹി : അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആദ്യത്തെ അന്‍പത് റാങ്കില്‍ മൂന്ന് മലയാളികളും ഉള്‍പെട്ടിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ നളിന്‍ ഖണ്ഡവോലിനാണ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്.

അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വന്‍ വി പി എന്നിവരാണ് നീറ്റ് പരീക്ഷയില്‍ ആദ്യ അമ്പതില്‍ എത്തിയ മലയാളികള്‍. കേരളത്തില്‍ നിന്നും 66 .59 പേരും പരീക്ഷയില്‍ യോഗ്യത നേടി. ആകെ 73385 പേരാണ് പരീക്ഷയില്‍ യോഗ്യത നേടിയത്. അതുല്‍ മനോജിന് 29ാം റാങ്കും ഹൃദ്യ ലക്ഷ്മി ബോസിന് 31 ഉം അശ്വിന്‍ വി പിക്ക് 33ാം റാങ്കുകളാണ് നേടിയിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത