പരിസ്ഥിതി വിഷയങ്ങളിൽ ലേഖനമെഴുതാൻ സ്‌കൂൾ കുട്ടികളോട് മുഖ്യമന്ത്രി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പരിസ്ഥിതി സംബന്ധിച്ച വിവിധ വിഷയങ്ങളിൽ ലേഖനമോ കത്തോ ഉപന്യാസമോ പ്രസംഗമോ എഴുതി അയച്ചുനൽകാൻ സ്‌കൂൾ കുട്ടികളോട് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. കേരളത്തിലെ 43 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് അയച്ച കത്തിലാണ് ഈ ആഹ്വാനം. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മുഖ്യമന്ത്രിയുടെ കത്ത് ഓരോ കുട്ടിക്കും നൽകി വരികയാണ്. എൽ.പി. -യു.പി വിഭാഗം കുട്ടികൾക്കും ഹൈസ്‌ക്കൂൾ - ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾക്കും പ്രത്യേകം വിഷയങ്ങൾ മുഖ്യമന്ത്രി തന്നെ നിർദേശിച്ചിട്ടുണ്ട്. വെളളത്തെക്കുറിച്ച് എന്തറിയാം? പുഴകളും നദികളും, വെളളം വെറുതെ കളയരുതേ, മനുഷ്യരെല്ലം ഒന്ന്, മരങ്ങൾ വളർത്താം, കാലാവസ്ഥ മാറാതെ കാക്കാം, വെളളപ്പൊക്കം നമ്മെ പഠിപ്പിച്ചതെന്ത് എന്നീ വിഷയങ്ങളാണ് എൽ.പി- യു.പി. കുട്ടികൾക്കായി നിർദേശിച്ചിട്ടുളളത്. ജലസംരക്ഷണം - കുട്ടികളുടെ ചുമതലകളും കടമകളും, മാലിന്യ നിർമ്മാർജ്ജനം - കേരളം നേരിടുന്ന വെല്ലുവിളികൾ, മനുഷ്യർ നാം ഒറ്റക്കെട്ട്, ഹരിതകേരളം വിവക്ഷയും ചിന്തകളും, കാലാവസ്ഥ വ്യതിയാനം - സ്വീകരിക്കേണ്ട കരുതലുകൾ, പ്രളയം നമ്മെ എന്തു പഠിപ്പിച്ചു എന്നീ വിഷയങ്ങളാണ് ഹൈസ്‌ക്കൂൾ - ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നൽകിയിട്ടുളളത്. ജീവനായും ചിലപ്പോൾ അന്തകനായും ഒഴുകിയെത്തുന്ന ജലത്തെക്കുറിച്ച് ശാസ്ത്ര പുസ്തകങ്ങളിൽ ഏറെയുണ്ടെന്നും ജലത്തെപ്പറ്റി കൂടുതൽ പഠിക്കുകയും അറിയുകയും ചെയ്യുക എന്നത് ഓരോ കുട്ടിയുടെയും കടമയാണെന്നും മുഖ്യമന്ത്രി കത്തിൽ ഓർമ്മിപ്പിക്കുന്നു. നദികളേയും പുഴകളേയും നാം അറിയണം, പ്രളയം എന്തുകൊണ്ടാണെന്നും എങ്ങനെയെന്നും നാം മനസ്സിലാക്കണം. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ സഹായകമായ രീതിയിൽ ചിട്ടപ്പെടുത്തിയ രൂപകല്പനകളും നിർമ്മാണങ്ങളും ഉൾക്കൊണ്ട നവകേരളമാണ് നമ്മുടെ ലക്ഷ്യമെന്നും കത്തിൽ പറയുന്നു. മികച്ച രചനകൾ ജില്ലാ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുകയും കുട്ടികൾക്ക് നേരിട്ട് അനുമോദനം നൽകുകയും ചെയ്യും. രചനകൾ അധ്യാപകരെ കാണിച്ച് സാക്ഷ്യപ്പെടുത്തി മൊബൈൽ ഫോണിലൂടെ സ്‌കാൻ ചെയ്ത് ഫോണിലൂടെ തന്നെ മുഖ്യമന്ത്രിക്ക് അയക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. writetocm@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലാണ് കൃതികൾ അയക്കേണ്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha