ഒളിവില്‍ പോയ ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല ; അന്വേഷണം മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിയാതെ മുംബൈ പോലീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


uploads/news/2019/06/317270/binoy.jpg

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​ന്റെ മകന്‍ ബിനോയി കോടിയേരിക്ക് എതിരേ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ അന്വേഷണം മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിയാതെ മുംബൈ പോലീസ്. ബിനോയി ഒളിവില്‍ പോയിരിക്കുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച ഉത്തരവ് വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടെന്നാണ്തീരുമാനം.

ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വൈകുന്നതാണ് പൊലീസിനെ കുഴക്കുന്നത്. ഇതുമൂലമാണ് ബിനോയിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നീക്കത്തില്‍ നിന്നും പോലീസ് പിന്മാറിയത്. ഒളിവിലുള്ള ബനോയിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല. എന്നാല്‍ ബിനോയിക്കെതിരേയുള്ള ഡിജിറ്റല്‍ തെളിവുകള്‍ യുവതി തുടര്‍ച്ചയായി പുറത്തുവിട്ടുകൊണ്ടിരിക്കുകയുമാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി ബീഹാറുകാരിയായ യുവതി മുംബൈ പോലീസിന് സമര്‍പ്പിച്ചത്.

യുവതി നൽകിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും പൂർത്തിയാക്കേണ്ടതുണ്ട്. അതിനിടയില്‍ കേസില്‍ യുവതിയുടെ വാദം തള്ളി ബിനോയ് കോടിയേരിയുടെ അഭിഭാഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭാര്യയാണെങ്കില്‍ ബലാത്സംഗ സാധ്യത എങ്ങിനെ നില നില്‍ക്കുമെന്ന് ബിനോയിയുടെ അഭിഭാഷകര്‍ ചോദിക്കുന്നു. രണ്ടാം ഭാര്യയെന്നാണ് യുവതിതന്നെ വിശേഷിപ്പിക്കുന്നത്. അങ്ങിനെയാണെങ്കില്‍ ബലാത്സംഗം എങ്ങനെ നിലനില്‍ക്കുമെന്ന് അഭിഭാഷകര്‍ ചോദിച്ചു.

''ഉഭയസമ്മതത്തോടെയുള്ള െലെംഗികബന്ധം ബലാല്‍സംഗമല്ല. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ ആരോപണപ്രകാരം പത്തു വര്‍ഷം മുമ്പാണു സംഭവം. കോടതിയില്‍ പരാതിപ്പെടേണ്ടത് ഇപ്പോഴല്ല. വിവാഹമായിരുന്നു ഉദ്ദേശ്യമെങ്കില്‍ ഇത്രയും കാത്തിരിക്കണമായിരുന്നില്ല''-അഭിഭാഷകര്‍ വാദിച്ചു. പാസ്‌പോര്‍ട്ടിലും ജനനസര്‍ട്ടിഫിക്കറ്റിലും ബാങ്ക് അക്കൗണ്ടിലും കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു തന്റെ പേര് ചേര്‍ത്തതിനെക്കുറിച്ച് അറിയില്ലെന്നാണ് ബിനോയിയുടെ വാദം.

സംഭവത്തില്‍ കേരള വനിതാ കമ്മിഷന് ഇടപെടാനാകില്ലെന്നു സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസെഫെനും പറഞ്ഞു. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിച്ചു. കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം. 
മുംെബെയില്‍ നടന്ന സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന് ഇടപെടാം. യുവതിക്ക് ഇവിടെ പരാതി നല്‍കാന്‍ അവകാശമുണ്ട്. പാര്‍ട്ടി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫെന്‍ പറഞ്ഞു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha