കീഴൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറുപേര്‍ക്ക് പരിക്ക്
കണ്ണൂരാൻ വാർത്ത

ഇരിട്ടി: കീഴൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറുപേര്‍ക്ക് പരിക്ക് .ഇരിട്ടി ഹൈസ്‌കൂള്‍  റോഡിലെ ഇറക്കത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.  ബന്ധുവായ രോഗിയെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം ഓട്ടോറിക്ഷയില്‍ മടങ്ങുന്നതിനിടെ ആയിരുന്നു അപകടം .ഹൈസ്‌കൂള്‍ റോഡിലെ വലിയ ഇറക്കത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മതിലിലിടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പിണറായി സ്വദേശി മോഹനന്‍, മേലൂര്‍ സ്വദേശി അമ്പിളി ,ദര്‍ശന എന്നിവര്‍ക്കും, മുഴക്കുന്ന് സ്വദേശി അശ്വതി ,ശിവദ ,റിഷിത എന്നിവര്‍ക്കുമാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ നാട്ടുകാര്‍ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത