കണ്ണൂർ നാടക സംഘത്തിന്റെ പ്രഥമ നാടകം " ചണ്ഡാലഭിക്ഷുകി "റിഹേഴ്സൽ ക്യാമ്പ് ആരംഭിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകണ്ണൂർ നാടക സംഘത്തിന്റെ പ്രഥമ നാടകം " ചണ്ഡാലഭിക്ഷുകി "റിഹേഴ്സൽ ക്യാമ്പ് ആരംഭിച്ചു.
അമ്പതിലധികം കഥാപാത്രങ്ങൾ രംഗത്തണിനിരക്കുന്ന നാടകത്തിന്റെ രചന നിർവ്വഹിച്ചത് യുവ എഴുത്തുകാരനും പൊതു പ്രവർത്തകനുമായ അനിൽകുമാർ ആലത്തു പറമ്പാണ്.
ഒട്ടേറെ സംഘർഷ രംഗങ്ങളുള്ള നാടകം സംവിധാനം ചെയ്യുന്നത് നിരവധി സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ശ്രീ: ജയൻ തിരുമനയാണ്.
കളരിച്ചുവടുകളും യോഗയും ചേർന്നുള്ള വ്യായാമമുറകളോടെയാണ് റിഹേഴ്സൽ തുടങ്ങിയത്.കെ വി സന്തോഷ് സ്വാഗതവും സന്തോഷ് ശ്രീതിലകം അധ്യക്ഷ ഭാഷണവും നടത്തി.
നാടക സിനിമാ സീരിയൽ താരം സുർജിത് പുരോഹിത്, വിനോദ് മട്ടന്നൂർ,പി.പി.ശശികുമാർ എന്നിവർ പരിപാടിയിൽ ആശംസയർപ്പിച്ചു.
പ്രദീപ് കണ്ണൂർ, ശശികുമാർ പട്ടാനൂർ, മുരളിവായാട്ട്,സന്തോഷ് കല്യാട്, മിഥുൻ വയക്കര, സ്നേഹ പാട്യം, സര്യ രാഘവൻ, ശിവകാമി തിരുമന, ആദിത്യൻ തിരുമന, ജനാർദ്ദനൻ കാഞ്ഞിലേരി, ശ്രീനിവാസൻ, റെനിൽ .സി വി, ഗണേഷ് ,മാസ്റ്റർസൗരവ്തുടങ്ങിയവർ രംഗത്തണിനിരക്കുന്നു. ജൂലായ് അവസാന വാരം ആദ്യാവതരണം പ്രതീക്ഷിക്കാമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha