യാത്രക്കാരി മറന്നു വെച്ച ബാഗിൽ എട്ടു പവൻ സ്വർണവും വിലപ്പെട്ട ഫോണും. ഉടമസ്ഥക്ക് ബാഗ് തിരിച്ചു നൽകി മാലൂരിലെ വനിത ഓട്ടോ ഡ്രൈവർ മാതൃകയായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

: കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ ബാഗ് തിരിച്ചുനൽകി ഓട്ടോ ഡ്രൈവറായ യുവതി മാതൃക കാട്ടി. ശിവപുരം ടൗണിൽ നിന്നും സർവീസ് നടത്തുന്ന  ഓട്ടോ ഡ്രൈവറായ ശ്രീജ ക്കാണ് 
റോഡിൽ നിന്ന് പണവും സ്വർണ വും വിലപിടിപ്പുള്ള മൊബൈൽ അടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയത്.ശിവപുരം നടുവനാട് റോഡിൽ കരൂഞ്ഞിയിൽ ട്രിപ്പ് പോയി തിരിച്ചു വരുന്ന വഴിയിലാണ്  രാവിലെബാഗ് റോഡിൽ കാണപ്പെട്ടത്.ബാഗ് എടുത്ത ഉടനെ ഒന്നും നോക്കാതെ ശ്രീജ മാലൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. 
8 പവൻ സ്വർണ്ണവും 50,000 രൂപ യും,വിലമതിക്കുന്ന ആപ്പിൾ ഫോണും അടങ്ങിയ ബേഗ് 
ആണ് കളഞ്ഞുകിട്ടിയത്. സ്റ്റേഷ
നിലെപോലീസുകാർ ബാഗ് കളഞ്ഞുകിട്ടിയതായി ഫോട്ടോസഹിതംവാട്സപ്പ് വഴി പ്രചരിച്ചതോടെ യാണ് ബാഗ് ന്റെ ഉടമയെ കണ്ടെത്തിയത്.ശിവപുരം പാങ്കളത്തെ ടി പിശഹീർ ന്റെ ഭാര്യ സി പിഅഫ്സീന യുടെതാണ് ബാഗ് നഷ്ടമായത്. കരൂഞ്ഞിയിലെ വീട്ടിൽ 
 നിന്ന് കാറിൽ ശിവപുരത്തേക്ക് വരുന്ന വഴിയിൽ കാറിൽ നിന്നാണ് ബാഗ് നഷ്ടമായതെന്ന് അഫ്സീന പോലീസിനോട് പറഞു. ബാഗിന്റെ ഉടമ ചെവ്വാഴ്ച
വൈകുന്നേരം മാലൂർ സ്റ്റേഷനിൽ എത്തി എസ് ഐ  സത്യനാഥൻ ന്റെ
നേതൃത്വത്തിൽ ശ്രീജ അഫ്സീനക്ക് കൈമാറി.
ഓട്ടോ ഡ്രൈാറി.
ഓട്ടോ ഡ്രൈവർശ്രീജയെ , സത്യസന്ധതയെ സഹ ഓട്ടോ ഡ്രൈവർമാരും, നാട്ടുകാരുടെയും പോലീസുകാരുടെയും അഭിനന്ദന പ്രവാഹമായിരുന്നുPost a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha