ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ഈദുൽഫിത്വർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


റിയാദ്: സൗദി, യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ അറേബ്യയിലും യുഎഇയിലും ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. സൗദിയില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചെറിയ പെരുന്നാള്‍ ദിനമായിരിക്കുമെന്ന് സൗദി സുപ്രീം ജുഡിഷ്യറി കൗണ്‍സില്‍ പ്രഖ്യാപിച്ചത്. സൗദിയില്‍ ചൊവ്വാഴ്ച പെരുന്നാള്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇയിലും ഔദ്യോഗിക പ്രഖ്യാപനം വന്നത്.
തിങ്കളാഴ്ച റമദാന്‍ 29 പൂര്‍ത്തിയായതിന് പിന്നാലെ അറബ് രാജ്യങ്ങളില്‍ വിവിധ മാസപ്പിറവി നിരീക്ഷണ സമിതികള്‍ യോഗം ചേര്‍ന്നിരുന്നു. ചൊവ്വാഴ്ച പെരുന്നാള്‍ ദിനമായിരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കള്‍ നടത്തുകയാണ്. വിപുലമായ പരിപാടികളാണ് ഈദുമായി ബന്ധപ്പെട്ട് ഗള്‍ഫ് നാടുകളിലാകെ ഒരുക്കിയിട്ടുള്ളത്.
ഇറാഖില്‍ ചൊവ്വാഴ്ച പെരുന്നാളായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യപിച്ചിരുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ, ജപ്പാന്‍, തായിലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങി രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍. കേരളത്തിൽ ബുധൻ ആഴ്ച ആണ്  ചെറിയ പെരുന്നാൾ എന്ന് നേരത്തെ അറിയിച്ചിരുന്നു.
യുഎഇ യിൽ വരുന്ന ഞായർ വരെ സർക്കാർ അവധി തുടരും. ശവ്വാൽ 3 വരെ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha