നസീര്‍ വധശ്രമക്കേസ് : സി.പി.എമ്മിനു പങ്കില്ലെന്നു എം.വി ഗോവിന്ദന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoM V Govindhan,  Nasser murder attempt

കണ്ണൂര്‍: തലശ്ശേരിയില്‍ സി.ഒ.ടി നസീറിനു നേരെയുണ്ടായ വധശ്രമത്തില്‍ സി.പി.എമ്മിനു പങ്കില്ലെന്നു കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദന്‍. നസീറിനെ ആക്രമിക്കുന്നത് കൊണ്ട് പാര്‍ട്ടിക്ക് നേട്ടമില്ലെന്നും അതിന്റെ ഗുണഭോക്താവ് ആരാണെന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരേയെങ്കിലും കൊന്നൊടുക്കിയിട്ട് പാര്‍ട്ടിയെ വളര്‍ത്തുന്നത് സി.പി.എമ്മിന്റെ നിലപാടല്ല. സി.ഒ.ടി നസീര്‍ വധശ്രമക്കേസിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു

'ആളെ കൊല്ലാന്‍ ശ്രമിച്ചിട്ട് ഒരു പാര്‍ട്ടിയും വളരില്ല. ആരെയെങ്കിലും ഉന്മൂലനം ചെയ്തിട്ട് സി പി എമ്മിന് വളരാനാകില്ല. നസീറിനെ ആക്രമിച്ചതില്‍ മാര്‍ക്‌സിസ്റ്റുകാരുണ്ടാകാം. എന്നാല്‍, അത്തരക്കാരെ പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കില്ല. പൊലീസ് അന്വേഷണത്തില്‍ പ്രതിയെന്ന് കണ്ടെത്തുന്ന ആരേയും പാര്‍ട്ടി സംരക്ഷിക്കില്ല' യോഗത്തില്‍ ഗോവിന്ദന്‍ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha