ആന്തൂരിൽ നരക ഭരണം : യൂത്ത് ലീഗ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ധർമ്മശാല: ആന്തൂർ നഗരസഭയിൽ കോടികൾ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അനുമതി നൽകാതെ കെട്ടിട ഉടമ ആത്മഹത്യ ചെയ്ത സംഭവം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടി വെച്ച് ചെയർപേഴ്‌സണും ഭരണസമിതിയും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണെന്ന്  യൂത്ത്‌ ലീഗ് ആന്തൂർ മുൻസിപ്പൽ കമ്മിറ്റി ആരോപിച്ചു.
പ്രതിപക്ഷമില്ലാത്ത ആന്തൂരിൽ എന്ത് തോന്നിവാസവും ചെയ്യാമെന്ന  അഹങ്കാരമാണ് ഇക്കൂട്ടർ വച്ച് തുലർത്തുന്നത്. പരാതി പറയുന്നവരെ ഭീക്ഷണിപ്പെടുത്തിയും ചെറിയ ചെറിയ കാര്യങ്ങൾക്ക് പേലും പലതവണ ഓഫീസിൽ വിളിച്ച് വരുത്തി ജനങ്ങളെ വട്ടം കറക്കുകയും  പ്രശ്നങ്ങളിൽ ഭരണ സമിതി ഇടപെടാതെ പാർട്ടി പ്രവർത്തകർ നഗര ഭരണം കൈയ്യാളുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ജനങ്ങൾക്ക് ഗുണകരമായ രീതിയിൽഭരണം നടത്തേണ്ടവർ  നരഗ തുല്യമായ ഭരണമാണ് നടപ്പാക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പനയിൽ സാജന്റെ ആത്മഹത്യ. സാജന്റെ മരണത്തിന്  ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്നും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ രാജി വെക്കണമെന്നും യൂത്ത് ലീഗ് ആന്തൂർ മുൻസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
പ്രസിഡണ്ട് അഷ്‌റഫ്. സി അദ്ധ്യക്ഷത വഹിച്ചു. മുഹ്സിൻ ബക്കളം, ജംഷീൽ. പി.പി, ആബിദ്. കെ, അബ്ദുൽ ലത്തീഫ്. കെ, അയ്യൂബ്. സി, ഷബീർ. സി.എച്ച്‌ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha