കാറിന് മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് അടർന്നു വീണു; രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്കെന്ന് നടി അർച്ചന കവി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊച്ചി മെട്രോയ്ക്ക് താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാറിന് മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് അടർന്നു വീണെന്ന പരാതിയുമായി നടി അർച്ചന കവി. കൊച്ചി വിമാനത്താവളത്തിലേക്ക് പോകുമ്പോൾ മുകളിൽ നിന്നും കോൺക്രീറ്റ് സ്ലാബ്  കാറിൽ വീണെന്നും ഞങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നുമാണ്‌ നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
സംഭവത്തിൽ പൊലീസും കൊച്ചി മെട്രോ അധികൃതരും ഇടപെടണമെന്നും ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അർച്ചന ആവശ്യപ്പെടുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ അർച്ചന കവി വ്യക്തമാക്കിയിട്ടുണ്ട്. കാറിന്റെ ചില്ല് തകർന്ന ചിത്രം സഹിതമാണ് നടിയുടെ കുറിപ്പ്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha