അധ്യാപക ക്ഷാമമില്ല; സര്‍ക്കാര്‍ സ്കൂളുകളില്‍ എണ്ണായിരത്തോളം അധ്യാപകരുടെ റെക്കോഡ‌് നിയമനം.
കണ്ണൂരാൻ വാർത്ത

തിരുവനന്തപുരം: ജൂണ്‍ ആറിന‌് സ‌്കൂള്‍ തുറക്കുമ്ബോള്‍ അധ്യാപകരില്ല എന്ന പരാതി ഇനിയുണ്ടാകില്ല. സര്‍ക്കാര്‍ സ‌്കൂളുകളില്‍ എല്‍പി മുതല്‍ ഹൈസ‌്കൂള്‍ വരെ വിവിധ വിഷയങ്ങളില്‍ സംസ്ഥാനത്താകെ എണ്ണായിരത്തോളം അധ്യാപകരെയാണ് നിയമിച്ചത്. സംസ്ഥാനത്ത‌് ഇത‌് റെക്കോഡ‌് നിയമനമാണ‌്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ഇടപെടലുകള്‍ വിദ്യാഭ്യാസ രംഗത്ത‌് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതാണ‌് പുതിയ അധ്യാപക നിയമനം. സ‌്കൂള്‍ തുറന്ന‌് മാസങ്ങള്‍ കഴിഞ്ഞാലും അധ്യാപകരെ നിയമിക്കാതെ ദിവസവേതനക്കാരെ നിശ്ചയിച്ചാണ‌് പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നത‌്. അതത‌് സ‌്കൂള്‍ പിടിഎകളാണ‌് അധ്യാപകരെ അന്വേഷിച്ച‌് അലയുന്നത‌്. അതിന‌് മാറ്റം വരുത്തണമെന്ന കര്‍ശന ഇടപെടലാണ‌് സ‌്കൂള്‍ തുറക്കുന്നതിന‌് മുമ്ബേ അധ്യാപക നിയമനവും പൂര്‍ത്തിയാക്കി പാഠഭാഗങ്ങളിലും കുട്ടികളുടെ കഴിവുകളിലും ശ്രദ്ധിക്കാന്‍ അധ്യാപകരെ പ്രാപ‌്തമാക്കുന്നത‌്. സര്‍ക്കാര്‍ സ‌്കൂളുകളില്‍ ഒഴിവ‌് വരുന്ന അധ്യാപകരുടെ വിവരം പിഎസ‌്സിയെ അറിയിക്കുകയും അതനുസരിച്ച‌് ഉദ്യോഗാര്‍ഥികളുടെ അപേക്ഷ സീകരിച്ച‌് പരീക്ഷ നടത്തി റാങ്ക‌് ലിസ‌്റ്റ‌് തയ്യാറാക്കുകയും ചെയ‌്തതിന്റെ അടിസ്ഥാനത്തിലാണ‌് ഒരുവര്‍ഷം കൊണ്ടുതന്നെ റെക്കോഡ‌് നിയമനം നടത്താന്‍ കഴിഞ്ഞത‌്. അഞ്ച‌ുമാസം മുമ്ബാണ‌് എല്‍പി, യുപി, എച്ച‌്‌എസ‌്‌എ റാങ്ക‌് ലിസ‌്റ്റ‌് പ്രസിദ്ധീകരിച്ചത‌്. ഇത്രയും വേഗം നിയമനം ലഭിക്കുന്നതും ആദ്യമാണ‌്. റാങ്ക‌് ലിസ്റ്റ‌് വന്ന‌് വര്‍ഷങ്ങള്‍ കഴിഞ്ഞാലും നിയമനം ലഭിക്കാത്ത സംഭവങ്ങളുണ്ടായിട്ടുണ്ട‌്. അതിനൊന്നും ഇടനല്‍കാതെ കൃത്യമായ മാനദണ്ഡങ്ങളിലൂടെ എല്ലാം വളരെ പെട്ടെന്ന‌് പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളുടെ പഠനത്തിന‌് ഒരു കോട്ടവും വരരുത‌് എന്ന സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധിയാണ‌് ഇത്രയും പെട്ടെന്ന‌് അധ്യാപകനിയമനം സാധ്യമാക്കിയത‌്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത