ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് മദ്യ വിൽപന: മൂന്ന് പേർ അറസ്റ്റിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ്: ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് മദ്യവില്‍പ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേരെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.പി.ഷൈനും സംഘവും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 24 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും വില്‍പ്പന നടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. തളിപ്പറമ്പ് പാലകുളങ്ങര കാങ്കോല്‍ വീട്ടില്‍ രാജേഷ്(45), കോഴിക്കോട് കുന്ദമംഗലത്തെ വരിത്യായില്‍ രമേശന്‍(61), നടുവില്‍ വെള്ളാട് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ഷൈജു കുരുവിള(43) എന്നിവരാണ് അറസ്റ്റിലായത്. മദ്യവില്‍പ്പനക്ക് ഉപയോഗിച്ച കെഎല്‍-58 ബി 2278 ഓട്ടോറിക്ഷ ഷൈജുവിന്റെതാണെന്ന് പോലീസ് പറഞ്ഞു.

രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ തളിപ്പറമ്പ് നഗരസഭാ ഓഫീസ് പരിസരത്ത് വെച്ചാണ് ഇവര്‍ വലയിലായത്. വിമുക്തഭടന്‍മാരില്‍ നിന്നും വാങ്ങുന്ന മദ്യമാണ് ഇവര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് ഉയര്‍ന്ന വിലക്ക് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് മദ്യവില്‍പ്പന നടത്തുന്നതായ രഹസ്യവിവരം ലഭിച്ചതുപ്രകാരം പോലീസ് മഫ്ടിയില്‍ ആവശ്യക്കാരെന്ന വ്യാജേന ഇവരെ സമീപിച്ചാണ് പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ക്രൈം സ്ക്വാഡിലെ അംഗങ്ങളായ സുരേഷ് കക്കറ, കെ.പ്രിയേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha