ആഭ്യന്തര ഹജ്ജ് റജിസ്‌ട്രേഷന്‍ ദുല്‍ഖഅദ് ഒന്ന് മുതല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoമക്ക: ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് ബുക്കിംഗ് ദുല്‍ഖഅദ് ഒന്നിന് ആരംഭിക്കുമെന്ന് സഊദി ഹജ്ജ് മന്ത്രാലയം. ഹജ്ജ് കര്‍മ്മത്തിന് ഉദ്ദേശിക്കുന്ന സ്വദേശികളും വിദേശികളും സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.localhaj.haj.gov.sa എന്ന പോര്‍ട്ടലിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ആഭ്യന്തര ഹജ്ജിന് ഈ വര്‍ഷം ഏറ്റവും കുറഞ്ഞ പാക്കേജ് തുക 3,465 റിയാലും ഏറ്റവും കൂടിയ പാക്കേജ് 11,905 റിയാലുമാണ്. ഇതോടാപ്പം മൂല്യവര്‍ദ്ധിത നികുതികൂടി നല്‍കേണ്ടിവരും. ജനറല്‍ പാക്കേജ് (അല്‍ ദിയാഫ), ഇക്കോണമി 1 (ഇഖ്തിസാദി 1), ഇക്കോണമി 2 (ഇഖ്തിസാദി 2) എന്നീ പേരുകളിലാണ് ഈ വര്‍ഷത്തെ ഹജ്ജ് നിരക്കുകള്‍ ലഭ്യമായിരിക്കുന്നത്.

ഹജ് സേവന രംഗത്തുള്ള കമ്പനികളിലൂടെ വിവരങ്ങളും തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളും ഹജ്ജ് മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ലഭ്യമാണ്. ഈ വര്‍ഷം ചെലവ് കുറഞ്ഞ പാക്കേജ് വഴി കൂടുതല്‍ പേര്‍ക്ക് ഹജ്ജിനുള്ള അവസരം ലഭിക്കും. 190 ഹജ്ജ് സേവന സ്ഥാപനങ്ങള്‍ വഴി 2,30,000 ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുക.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha