ബിജെപിയില്‍ ചേരുന്നത് തീരുമാനിച്ചിട്ടില്ല; അബ്ദുള്ളക്കുട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയാദ്ധ്യക്ഷനുമായ അമിത്ഷായുമായും കൂടിക്കാഴ്ച്ച നടത്തി. ബിജെപിയില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കുമെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അബ്ദുള്ളക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. അമിത് ഷാ ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുന്നതെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് ഫേസ്ബുക് പോസ്റ്റിട്ടതിനാണ് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിലും നരേന്ദ്രമോദിയുടെ വികസന മാതൃക പിന്തുടരണമെന്നുമുള്ള പ്രസ്താവനയില്‍ ഉറച്ചുനിന്നതിനാലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്.

മോദിയുടെ ഭരണത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ടെന്നും മോദിയുടെ വിജയത്തിന് പിന്നില്‍ അദ്ദേഹം നടപ്പിലാക്കിയ വികസന പദ്ധതികളാണെന്നും മോദിയെ വിമര്‍ശിക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ മറക്കരുതെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന ഗാന്ധിയന്‍ നയം മോദി കൃത്യമായി നിര്‍വ്വഹിച്ചുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സ്മാര്‍ട്ട് സിറ്റികളും ബുള്ളന്‍ ട്രെയിന്‍ ഉള്‍പ്പെടെ നിരവധി സ്വപ്ന പദ്ധതികള്‍ രാഷ്ടീയ അജണ്ടയില്‍ കൊണ്ടുവന്നത് കാണാതെ പോകരുതെന്നും നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണെന്നും വിജയങ്ങള്‍ ഇനി വികസനങ്ങള്‍ക്കൊപ്പമാണെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. നരേന്ദ്രമോദിയെ വിമര്‍ശിക്കുമ്പോള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha