നവമിയുടെ ദുരൂഹ മരണം; പോസ്റ്റ്മോർട്ടം നാളെ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ്: കരൾ രോഗബാധയെത്തുടർന്ന് മരിച്ച നവമി ഹരിദാസിന്റെ മരണത്തിൽ ദുരൂഹത. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ നടത്തിയ പാത്തോളജി പരിശോധനയിൽ നവമിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് തളിപ്പറമ്പ് ആർഡിഒ എൻ. ദേവീദാസ് മൃതദേഹം ഇൻക്വസ്റ്റ് നടത്താനായി തഹസിൽദാറെ എറണാകുളത്തെ മെഡിസിറ്റി ആസ്പത്രിയിലേക്കയച്ചു. മരിച്ച നവമിയുടെ ബന്ധു കൂടിയായ കെ.രാജേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് മരണത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. ഇതാണ് നവമിയുടെ മരണത്തിൽ ദുരൂഹതക്ക് കാരണമായത്. അതിനിടെ നവമിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായി എറണാകുളം മെഡിസിറ്റി ആസ്പത്രിയിലെ ഡോക്ടർ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് വിവരം നൽകി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ ഇൻക്വസ്റ്റ് നടത്താനായി ആർഡിഒ തളിപ്പറമ്പ് തഹസിൽദാർ പി. വി. സുധീഷിനെ എറണാകുളത്തെ ആസ്പത്രിയിലേക്ക് അയക്കുകയായിരുന്നു. തളിപ്പറമ്പ് പോലീസും ഇൻക്വസ്റ്റ് നടപടികൾക്കായി എറണാകുളത്തെത്തിയിരുന്നു. വിശദമായ പരിശോധനയിലൂടെയും അന്വേഷണത്തിലൂടെയും മരണത്തിലെ ദുരൂഹത നീക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മഞ്ഞപ്പിത്തം മൂർച്ഛിച്ചതിനെ തുടർന്ന് നവമിയുടെ കരൾ പൂർണ്ണമായും തകർന്നിരുന്നു. ഇതേ തുടർന്ന് കരൾ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയ നടക്കാനിരിക്കവെയാണ് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിൽ മരണത്തിന് കീഴടങ്ങിയത്. ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം നവമിയുടെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ എത്തിച്ചിട്ടുണ്ട്. നാളെ രാവിലെ പോലീസ് സർജൻ ഡോ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha