അയ്യപ്പന്‍റെ ശിക്ഷ പിണറായി വിജയന് വരാനിരിക്കുന്നേയുള്ളുവെന്ന് കെ സുധാകരന്‍ എംപി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: അയ്യപ്പന്‍റെ ശിക്ഷ പിണറായി വിജയന് വരാനിരിക്കുന്നേയുള്ളുവെന്ന് കെ സുധാകരന്‍ എംപി. നീതി ലഭിച്ചില്ലെങ്കില്‍ ‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയമം കൈയ്യിലെടുക്കുമെന്ന അന്ത്യശാസനം പോലീസിന് നല്‍കുകയാണെന്നും സുധാകരന്‍ പറഞ്ഞു . ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നടന്ന ഏകദിന ഉപവാസത്തിന് ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . അക്രമരാഷ്ട്രീയത്തിന് മുന്‍പില്‍ വിറങ്ങലിച്ച് പോയ സമൂഹത്തിന്‍റെ മോചനമാണ് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് സിഒടിക്ക് നേരെയുണ്ടായ അക്രമം. ഗൂഢാലോചന പുറത്ത് കൊണ്ട് വന്നാല്‍ മാത്രമേ അക്രമങ്ങള്‍ക്ക് അറുതി വരികയുള്ളൂ.സിഒടി യെ അക്രമിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ സാഹചര്യത്തില്‍ കള്ളം പറഞ്ഞ നാവു കൊണ്ട് കോടിയേരി ഇനിയെന്ത് പറയുമെന്ന് കെ സുധാകരന്‍ ചോദിച്ചു.കേരളത്തില്‍ സിപിഎമ്മിന്‍റെ അടിത്തറ ആദ്യമായി ഇളകിയ തെരഞ്ഞെടുപ്പായിരുന്നു ഈ ലോക്സഭാ തെരഞ്ഞെടുപ്പ് . അക്രമ രാഷ്ട്രീയത്തിലൂടെ സമൂഹത്തെ വിറപ്പിച്ച് കൂടെ നിര്‍ത്തുന്നതാണ് കമ്മ്യൂണിസ്റ്റ് ശൈലി. പിണറായി വിജയനെ പുറത്തിട്ടാല്‍ മാത്രമേ സിപിഎമ്മിന് രക്ഷപ്പെടാന്‍ കഴിയുകയുള്ളൂ. തെറ്റ് തിരുത്താന്‍ പാര്‍ട്ടിക്ക് നട്ടെല്ല് വേണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha