സി.ഒ.ടി നസീർ വധശ്രമം;ആയുധങ്ങൾ കണ്ടെത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: സി.ഒ.ടി നസീറിനെ അക്രമിക്കാൻ ഉപയോഗിച്ച് ആയുധങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയ കൊളശ്ശേരിയിലെ റോഷൻ, വേറ്റുമ്മലിലെ ശ്രീജൻ എന്നിവരെ പോലീസ് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരെചോദ്യം ചെയ്തപ്പോഴാണ് അക്രമത്തിനുപയോഗിച്ച ആയുധങ്ങളെപ്പറ്റി സൂചന ലഭിച്ചത് .തുടർന്ന് തലശ്ശേരി സി.ഐ വിശ്വംഭരൻ, ഫോറൻസിക് വിദഗ്ദ്ധ ഡേ. ഹെൽന, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം ഇന്ന് ഉച്ചക്ക് ഒന്നേകാലോടെ പ്രതി റോഷനുമായി സ്ഥലത്ത് എത്തിയാണ് ആയുധം കണ്ടെത്തിയത്. കൊളശ്ശേരി കോമത്ത്പാറ റോഡിലെ നമിത ഹൗസിങ്ങ് കോളനിയിലെക്ക് പോകുന്ന റോഡരികിലെ കുറ്റിക്കാട്ടിൽ നിന്നും അരമീറ്റർ നീളമുള്ള കത്തിയും കൊളശ്ശേരി ടൗണിലെ ഈ കേസിൽ പ്രതിയായ വിപിന്റെ ഇറച്ചിക്കടക്ക് സമീപത്തെ സ്വകാര്യ സ്ഥാപനത്തിന്റെ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് ദണ്ഡും കണ്ടെടുത്തു.കൊളമെയ് 18ന് രാത്രിയിലാണ് തലശ്ശേരി നഗരത്തിൽ വെച്ച് നസീർ അക്രമിക്കപ്പെട്ടത്.കേസിൽ അഞ്ചുപേരാണ് പിടിയിലായിട്ടുള്ളത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha