:എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് മധ്യവയസ്ക്കനിൽ നിന്നും മദ്യവും പണവും തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യന്നൂർ:എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് മധ്യവയസ്ക്കനിൽ നിന്നും മദ്യവും പണവും തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ. ഈ മാസം പതിനഞ്ചാം തീയതി പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റിൽ നിന്നും കൊടക്കാട് വലിയപൊയിൽ സ്വദേശി പി.നാരായണൻ എന്നയാളിൽ നിന്നും മദ്യവും പണവും കൈക്കലാക്കി രക്ഷപ്പെട്ട പാടിച്ചാൽ സ്വദേശി പോലീസ് മമ്മൂഞ്ഞി എന്ന മുഹമ്മദ് കുഞ്ഞി, പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർ സുധി എന്നിവരെയാണ് ഇന്ന് ഉച്ചയ്ക്ക് പയ്യന്നൂർ എക്സൈസ് ഇൻസ്പെക്ടറും സംഘവും പട്രോളിങ്ങിനിടയിൽ പയ്യന്നൂർ ബീവറേജ് പരിസരത്തു നിന്നും പിടികൂടി പയ്യന്നൂർ പോലീസിന് കൈമാറിയത്. പതിനഞ്ചാം തിയ്യതി രാത്രി 7.45 നാണ് നാരയണനെ ഇരുവരും പറ്റിച്ച് മുങ്ങിയത്.തുടർന്ന് സംശയം തോന്നിയ നാരയണൻ ഇന്നലെ എക്സൈസിൽ വിവരമറിയിക്കുകയായിരുന്നു. എക്സൈസ് അധികൃതർ വിവരം പോലീസിൽ അറിയിക്കുകയും പോലീസ് നൽകിയ ഫോട്ടോയിൽ നിന്ന് പ്രതികളെ തിരിച്ചറിയുകയുമായിരുന്നു ഇതെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടിയിലായത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha