വിസ വാഗ്ദാനം ചെയ്ത് വഞ്ചിച്ചയാൾക്കെതിരെ കേസ്.
കണ്ണൂരാൻ വാർത്ത

ശ്രീകണ്ഠാപുരം: ഇസ്രായലിലെക്ക് വിസ നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ച മധ്യവയസ്ക്കനെതിരെ കേസ്. തിരുവനന്തപുരം ചിറയൻകീഴ് സ്വദേശി എൽജിൻ ജോസഫ് (55)നെതിരെയാണ് കോടതി നിർദ്ദേശാനുസരണം പയ്യാവൂർ പോലീസ് കേസെടുത്തത്. പയ്യാവൂർ പൈസക്കരിയിലെ പിട്ടാപള്ളിൽ ജോൺ ബേബി (32) യുടെ പരാതിയിലാണ് കേസ്. ഇ സ്രായിലിൽ കെയർ ടെക്കർ ജോലി വാഗ്ദ്ധാനം ചെയ്ത് 2018 ജൂലായ് മുതൽ പല തവണയായി മൂന്നര ലക്ഷം രൂപ അക്കൗണ്ട് വഴി പ്രതി ജോൺ ബേബിയിൽ നിന്നും കൈപ്പറ്റിയിരുന്നു എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും വിസ നൽകിയില്ല. വിസയില്ലെങ്കിൽ പണം തിരിച്ച് നൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടെങ്കിലും അമ്പതിനായിരം രൂപ മാത്രമാണ് ഇയാൾ തിരിച്ച് കൊടുത്തത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത