നസീര്‍ വധശ്രമം; സിപിഎം ജില്ലാ കമ്മിറ്റി അന്വേഷണ സംഘം തെളിവെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച സിപിഎം നേതാവ് സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം സ്വന്തമായി അന്വേഷിക്കുന്നു. തനിക്കെതിരെ ആക്രമണം നടത്താന്‍ തലശ്ശേരി എംഎല്‍എ ഷംസീര്‍ ഗൂഢാലോചന നടത്തിയെന്ന നസീറിന്റെ മൊഴിയില്‍ സത്യാവസ്ഥ ഉണ്ടോന്നൊണ് പാര്‍ട്ടി അന്വേഷിക്കുക.

കഴിഞ്ഞ മാസം 19നാണ് നസീറിന് നേരെ ആക്രമണം ഉണ്ടായത്. സിപിഎം കണ്ണൂര്‍ മുന്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. നസീറിനെതിരായ ആക്രമണം അന്വേഷിക്കണമെന്ന് പി ജയരാജന്‍ സംസ്ഥാന സമിതിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന സമിതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സമിതി അംഗങ്ങളായ ടി വി രാജേഷ് എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരീന്ദ്രനുമാണ് തെളിപ്പെടുപ്പ് നടത്തിയത്.

ലോക്കല്‍ കമ്മറ്റി അംഗങ്ങളായ ഇരുപത് പേരില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. ജില്ലാ കമ്മറ്റി ഓഫീസിലാണ് തെളിവെടുപ്പ് നടത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha