പോലീസുകാരുടെ പോസ്റ്റൽ വോട്ടിൽ ക്രമക്കേട് നടന്നതായിസംശയം; ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നതായി സംശയിക്കുന്നുവെന്ന് ക്രൈം ബ്രാഞ്ച് ഐജിയുടെ റിപ്പോർട്ട്. സ്വന്തം ബാലറ്റ് സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഓഫീസർ ആരാണെന്ന് അറിയില്ലെന്ന ചില പൊലീസുകാരുടെ മൊഴി ദുരൂഹമാണെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ബാലറ്റിന്‍റെ കൂടുതൽ രേഖകള്‍ പരിശോധിക്കാൻ അനുമതി തേടി ഡിജിപി തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി.   പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിലെ ക്രമക്കേടിനെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.പോസ്റ്റൽ ബാലറ്റ് വോട്ടിംഗിൽ ക്രമക്കേട് നടന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിന്‍റെ റിപ്പോർട്ട്. പൊലീസുകാരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. പോസ്റ്റൽ ബാലറ്റ് സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥനാരെന്ന് അറിയില്ലെന്നാണ് ചില പൊലീസുകാരുടെ മൊഴി. അറ്റസ്റ്റ് ചെയ്യാൻ മറ്റ് ചിലരെ ഏൽപ്പിച്ചതായും മറ്റു ചിലരുടെ മൊഴിയിൽ പറയുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha