കണ്ണൂരിൽ അബ്‍ദുള്ളകുട്ടിക്ക് ഗംഭീര സ്വീകരണം ഒരുക്കി ബി ജെ പി പ്രവർത്തകർ:: ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതമെന്ന് എ.പി.അബ്ദുള്ളക്കുട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതമെന്ന് എ.പി.അബ്ദുള്ളക്കുട്ടി. പൊതുരംഗത്ത് തുടരണമെന്ന് ബിജെപി നേതാക്കള്‍ സ്‌നേഹപൂര്‍വം ഉപദേശിച്ചു. പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാളാണ് താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബുധനാഴ്ചയാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. മോദിയെ സ്തുതിച്ച് കൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലായിരുന്നു അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. 

താനിപ്പോള്‍ ദേശീയ മുസ്ലിമായി മാറിയെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

ഇന്നലെ വൈകിട്ടോടെ മംഗലാപുരം ബൈജപൈ വിമാനത്താവളത്തിൽ എത്തിയ അബ്‍ദുള്ളകുട്ടി ഇന്ന് രാവിലെയോടെയാണ് കണ്ണൂർ  ബി ജെ പി ഓഫീസിൽ എത്തിയത്. ശേഷം കെ ജി മാരാരുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി 




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha