രാജസ്ഥാൻ നാടോടി സംഘത്തിലെ നാൽപതുകാരിയായ വിധവ തലശ്ശേരിയിലെ തെരുവോരത്ത് ബലാത്സംഗത്തിനിരയായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: രാജസ്ഥാൻ നാടോടി സംഘത്തിലെ നാൽപതുകാരിയായ വിധവ തലശ്ശേരിയിലെ തെരുവോരത്ത് ബലാത്സംഗത്തിനിരയായി. രാജസ്ഥാൻ ബിൽ വാഡ സ്വദേശിനിയായ വിധവയാണ് ഇതേ സംഘത്തിൽ പെട്ട രണ്ടു പേരുടെ മാനഭംഗത്തിനും പിടിച്ചുപറിക്കും ഇരയായത്. ഇക്കഴിഞ്ഞ 6 ന് രാത്രിയിൽ റെയിൽവെ മേൽപാലത്തിനടിയിൽ വച്ച് രാകേഷ് എന്നയാൾ ബലാത്സംഗം ചെയ്തുവെന്നും കൂടെ ഉണ്ടായ ബന്ന എന്നയാൾ ഇവരുടെ കൈവശമുണ്ടായ 30,000 രൂപ തട്ടിപ്പറിച്ചുവെന്നുമാണ് പരാതി. അതിക്രമത്തിന് ശേഷം ഇരുവരും തലശ്ശേരിയിൽ നിന്ന് രക്ഷപ്പെട്ടു വത്രെ രാകേഷിന്റെയും ബന്നയുടെയും പേരിൽ ഇന്ത്യൻ ശിക്ഷാ നിയമം 376, 392, റഡ് വിത്ത് 34 വകുപ്പ് പ്രകാരം തലശ്ശേരി പോലീസ് കേസെടുത്തു.പരാതിക്കാരിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. നഗരത്തിൽ പാവകളും പായകളും മറ്റും വിൽപന നടത്തി പുതിയ ബസ്  സ്റ്റാന്റ് പരിസരത്ത് താമസിച്ചു വരികയായിരുന്നു വിധവയായ സ്ത്രീ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha