കൊച്ചിയിൽ യുവാവിന് നിപയിലെ ലക്ഷണങ്ങൾ സ്ഥിരികരിച്ചു.
കണ്ണൂരാൻ വാർത്ത

തിരുവനന്തപുരം: കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആദ്യ പരിശോധനയിൽ നിപ സംശയിക്കാവുന്ന ഫലമാണ് ലഭിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം വന്നാലെ അന്തിമ നിഗമനത്തിലെത്താൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു. നിപ സംശയിക്കുന്ന യുവാവുമായി ഇടപഴകിയ തൃശൂരിലുള്ള ആറു പേർ നിരീക്ഷണത്തിലാണെന്ന് തൃശൂർ ഡി.എം.ഒ അറിയിച്ചു. തൃശൂരിൽ നിന്നല്ല രോഗം ബാധിച്ചതെന്നും ഇടുക്കിയിൽ നിന്നാകാമെന്നും ഡി.എം.ഒ വ്യക്തമാക്കി. അതേസമയം ആശങ്കവേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. എല്ലാ മുൻ കരുതലുകളും പ്രതിരോധ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ഒരു സ്ഥാപനത്തിലാണ് എറണാകുളത്ത് ചികിത്സയിലുള്ള യുവാവ് പഠിച്ചത്. തൃശൂരിൽ നടന്ന ഒരു ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. നിപ സംശയം ഉയർന്ന ഉടൻ തന്നെ ഇവിടങ്ങളിലൊക്കെ മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത