കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

Shaheer Adam: 


തലശ്ശേരി:പുന്നോല്‍ ആച്ചുകുളങ്ങരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുന്നോല്‍ സ്വദേശി അതുലാ (22)ണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. തലശ്ശേരിയിലേക്ക് വരികയായിരുന്ന കാറും മാക്കൂട്ടത്തും നിന്നും വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു . ദിനേശന്റെയും ബിന്ദുവിന്റെയും മകനാണ്.തിരുവല്ലയിൽ ബേക്കറി നടത്തുകയാണ് ദിനേശൻ. ബേക്കറി കച്ചവടത്തിൽ പിതാവിനെ സഹായിക്കുന്ന അതുൽ ബന്ധുവിന്റെ മോതിരം മാറൽ ചടങ്ങിന് എത്തിയതായിരുന്നു. ആതിര സഹോദരിയാണ്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha