സുധീരന് തന്നോട് വ്യക്തിവിരോധം ,ബിജെപിയിലേക്ക് പോകില്ല ; അബ്ദുല്ലക്കുട്ടി
കണ്ണൂരാൻ വാർത്ത

കണ്ണൂർ : ബിജെപിയിലേക്കു പോകുന്നുവെന്ന പ്രചാരണം തെറ്റെന്ന്  മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ.പി. അബ്ദുല്ലക്കുട്ടി. വീക്ഷണം മുഖപ്രസംഗം കണ്ട് ഞെട്ടിയെന്നും വിശദീകരണം കേൾക്കുന്നതിനു മുൻപ് വിധി പറയുകയാണ് വീക്ഷണം ചെയ്‌തതെന്നും അബ്‌ദുല്ലക്കുട്ടി പറ​ഞ്ഞു. തനിക്കെതിരായ വി.എം സുധീരന്റെ പരാമര്‍ശം വ്യക്തി വിരോധം മൂലമാണ്. ഒരാദര്‍ശവും വി.എം സുധീരനില്ല. സുധീരനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഉമ്മൻ ചാണ്ടി സർക്കാരിനെ നശിപ്പിച്ച ആളാണ് വി.എം.സുധീരന്‍. അദ്ദേഹത്തിനു 10 വർഷമായി തന്നോട് വിരോധമുണ്ടെന്നും അബ്‌ദുല്ലക്കുട്ടി പറഞ്ഞു

ബിജെപിയുമായി ചർച്ച നടത്തിയിട്ടില്ല, പാർട്ടി വിശദീകരണം ചോദിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ബിജെപിയിലേക്കു പോകുന്നതു സ്വപ്‌നത്തിൽ പോലും വിചാരിച്ച കാര്യമല്ല. പാർട്ടിയും ഇന്ദിരാ ഗാന്ധിയും തോറ്റ തിരഞ്ഞെടുപ്പിൽ അവരെ പെൺ ഹിറ്റ്ലർ എന്ന് വിളിച്ച് കോൺഗ്രസ് വിട്ട് മറ്റെ കൂടാരത്തിൽ പോയി അധികാരത്തിന്റെ അപ്പക്കഷണങ്ങൾ നുണഞ്ഞ വലിയ പ്രമാണിമാരാണ് ഇപ്പോൾ എന്നെ വീക്ഷണം പത്രത്തിലൂടെ ഉപദേശിക്കുന്നത്. ഇതെല്ലാം മര്യാദകേടാണെന്നും ജനാധിപത്യ മര്യാദ വേണമെന്നും അബ്‌ദുല്ലക്കുട്ടി പ്രതികരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത